»   » നയന്‍താരയും നിവിന്‍ പോളിയും അടുത്തെങ്ങും ഒരുമിക്കില്ല, കാരണം അറിയുമോ?

നയന്‍താരയും നിവിന്‍ പോളിയും അടുത്തെങ്ങും ഒരുമിക്കില്ല, കാരണം അറിയുമോ?

Posted By: Nihara
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസനു പിന്നാലെ അനുജന്‍ ധ്യാന്‍ ശ്രീനിവാസനും സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. ആ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നയന്‍താരയും നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ അറിയിച്ചതു പ്രകാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ചിത്രം അടുത്ത വര്‍ഷത്തേക്ക് നീട്ടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരങ്ങളുടെ ഡേറ്റാണ് ധ്യാന്‍ ചിത്രത്തിന് തടസ്സമായി മാറിയിട്ടുള്ളത്.

വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയന്‍സും എത്തുന്നത്. റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഭിനയത്തിനും അപ്പുറത്ത് നിര്‍മ്മാതാവിന്റെ കുപ്പായം കൂടി അജു ഈ ചിത്രത്തിന് വേണ്ടി അണിയുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Nayanthara, Nivin Pauly

ശ്രീനിവാസനും പാര്‍വതിയും തകര്‍ത്തഭിനയിച്ച കഥാപാത്രങ്ങളെ നിവിനു നയന്‍സും എങ്ങനെ അവതരിപ്പിക്കുന്നുവെന്ന് അറിയാന്‍ വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.അച്ഛന്റെ പാത പിന്തുടര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ സിനിമയിലേക്കെത്തിയത്. അഭിനയവും ആലാപനവും സംവിധാനവുമൊക്കെയായി മലയാള സിനിമയില്‍ ഇതിനോടകം തന്നെ വിനീത് ഇടം പിടിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അന്നേ താരം വ്യക്തമാക്കിയിരുന്നു.

English summary
Love Action drama shooting date postponed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam