കണ്ണുകളിലൂടെ പ്രണയം പറഞ്ഞ് ജോജുവും ശ്രുതി രാമചന്ദ്രനും; മധുരം ടീസര്‍ പുറത്ത്

ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്ത "മധുരം "എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമെ നൂറോളം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്‌ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു.

Madhuram movie

ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി ആർ ഒ മഞ്ജു ഗോപിനാഥ്. ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് മധുരം നിര്‍മ്മിക്കുന്നത്.

ബിക്കിനിയില്‍ അതി മനോഹരിയായി റായി ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

ഒരു രാത്രി ഒു പകല്‍, പീസ്, നായാട്ട്, പട തുടങ്ങി നിരവധി ചിത്രങ്ങളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തോമസ് ബഞ്ചമിന്‍ സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകല്‍ എന്ന ചിത്രം വാർധക്യത്തിൽ അനാഥത്വം പേറുന്ന മാതാപിതാക്കളുടെ കഥയാണ് പറയുന്നത്. രൺജിപണിക്കർ, ജോയൽ (ഹോളിവുഡ് ഫെയിം) സിദ്ദിഖ്, നെടുമുടിവേണു, വിജയരാഘവൻ, ബാബു നമ്പൂതിരി, ഇന്ദ്രൻസ്, പാഷാണം ഷാജി, നദിയമൊയ്തു, ശാന്തികൃഷ്ണ, കെ.പി.എ.സി.ലളിത, അനാർക്കലി മരക്കാർ, സീതാലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Recommended Video

Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

മധുരം ടീസര്‍ കാണാം

Read more about: joju george arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X