ലൗ ഇന്‍ സിംഗപ്പൂര്‍ 'ബാങ്കോക്ക്‌' ആയേക്കും
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന റാഫി മെക്കാര്ട്ടിന്-മമ്മൂട്ടി കൂട്ടുക്കെട്ടിലൊരുങ്ങുന്ന 'ലൗ ഇന് സിംഗപ്പൂരി'ന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷന് മാറ്റുന്നു. സിംഗപ്പൂരില് നിന്നും ബാങ്കോക്കിലേക്ക് ചിത്രീകരണം മാറ്റാനാണ് അണിയറ പ്രവര്ത്തകരുടെ ഇപ്പോഴത്തെ തീരുമാനം.
സിംഗപ്പൂരിനേക്കാള് കൂടുതല് ഷൂട്ടിംഗ് സൗകര്യങ്ങള് ബങ്കോക്കിലാണെന്നതാണ് ലൊക്കേഷന് മാറ്റത്തിന് പിന്നില്.
നര്മ്മത്തിന് ഏറെ പ്രധാന്യം നല്കി നിര്മ്മിയ്ക്കുന്ന ചിത്രത്തിന്റെ പേര് 'ലൗ ഇന് ബങ്കോക്ക്' എന്നാക്കി മാറ്റാനും ഇരട്ട സംവിധായകരായ റാഫിയ്ക്കും മെക്കാര്ട്ടിനും ആലോചനയുണ്ട്.
പഴയ സാധനങ്ങള് പെറുക്കി വിറ്റ് ധനികനായ ആക്രി മച്ചുവെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില് അവതരിപ്പിയ്ക്കുന്നത്.
മുംബൈ മോഡലായ കീര്ത്തി കുനാല് നായികയാകുന്ന ചിത്രം നിര്മ്മിയ്ക്കുന്നത് എച്ചഎച്ച്എം പ്രൊഡക്ഷനാണ്. വിജയദശമി ദിനമായ ഒക്ടോബര് 9ന് തമിഴ്നാട്ടിലെ കാരൈക്കുടിയില് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്ക്കും.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications