'പ്രണയം എല്ലാ ലോജിക്കുകള്‍ക്കുമപ്പുറത്തെ മാജിക്ക്'

By Aswathi

സിനിമാതിരക്കില്‍ നിന്ന് ചെറിയ ഒരു ബ്രേക്ക് പോലും എടുക്കാന്‍ ധൈര്യം കാണിക്കാത്ത നടിമാര്‍ ഉണ്ടാകുമ്പോള്‍ എല്ലാത്തിനെക്കാളും പ്രധാന്യം പഠനത്തിന് തന്നെയാണെന്ന് കാണിച്ച് ന്യൂയോര്‍ക്കില്‍ പോയി ഉപരിപഠനം പൂര്‍ത്തിയാക്കി തിരിച്ചു വന്നിരിക്കുകയാണ് പത്മപ്രിയ. മലയാള സിനിമയില്‍ നല്ല നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ സ്ഥിരം നേരിടുന്ന ചോദ്യങ്ങളെ പത്മപ്രിയയും നേരിടുന്നു. കല്യാണം?

സിനിമയില്‍ നിന്ന് വിവാഹം കഴിക്കുമോ എന്നണ് പലര്‍ക്കും അറിയേണ്ടത്. എന്നാല്‍ സിനിമാ രംഗത്ത് നിന്ന് വിവാഹം കഴിക്കുന്നതിനോട് തനിയ്‌ക്കൊട്ടും താത്പര്യമില്ലെന്നാണ് പത്മപ്രിയ പറയുന്നത്. എത്ര ആശിച്ച് മുറുക്കെ പിടിച്ചാലും സിനിമ ചിലപ്പോള്‍ നമ്മുടെ കയ്യില്‍ നിന്ന് വഴുതിപ്പോയേക്കാം. ദാമ്പത്യത്തില്‍ രണ്ടു പേരും ഒരു സ്റ്റെബിലിറ്റിയുമില്ലാതെ ഈ ഇന്റസ്ട്രിയില്‍ നിന്നാകുന്നത് ശരിക്കും റിസ്‌കാണ്- പത്മപ്രിയ പറഞ്ഞു.

padmapriya

പക്ഷെ സിനിമാ രംഗത്തുനിന്ന് ആരെങ്കിലുമായി താന്‍ പ്രണയത്തിലാണെങ്കില്‍ ആ റിസ്‌ക് ധൈര്യമായി ഏറ്റെടുക്കുമെന്നും പത്മപ്രിയ വ്യക്തമാക്കിയിട്ടുണ്ട്. അതെന്താണെന്നും ചോദിച്ചാലും താരത്തിന്റെ കൈയ്യില്‍ വ്യക്തമായ മറുപടിയുണ്ട്. പ്രണയം എന്നത് എല്ലാ ലോജിക്കുകള്‍ക്കുമപ്പുറത്തുള്ള ഒരു മാജിക്കാണെന്നതു തന്നെ.

പത്മപ്രിയ തിരഞ്ഞെടുത്ത വിഷയങ്ങളൊക്കെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു. കൃത്യമായ ഒരു പ്ലാനിങോടെ ജീവിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പത്മപ്രിയ പറയുന്നു. അറിവു നേടുന്നത് സര്‍ട്ടിഫിക്കറ്റുകളിലൊതുക്കാതെ, ഒരു സിനിമാ നടിയുടെ പ്രശസ്തിയുടെ നിഴലില്‍ മറച്ചുവയ്ക്കാതെ ജീവിതത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X