പ്രണയിച്ച് വിവാഹം ചെയ്യുന്നതാണ് നല്ലത്: റിയാസ് ഖാന്‍
മലയാളികള്‍ക്ക് വില്ലന്‍ വേഷങ്ങളിലൂടെ മാത്രമാണ് റിയാസ് ഖാന്‍ എന്ന നടനെ പരിചയം. മിക്ക കഥകളിലും പ്രണയത്തിലെ വില്ലനായി റിയാസ് ഖാന്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഥാര്‍ത്ഥ ജീവിതത്ത്ില്‍ റിയാസ് ശരിയ്ക്കുമൊരു റൊമാന്റിയ്ക്ക് ഹീറോ ആണ്.
പ്രണയത്തെ കുറിച്ചും, പ്രണയ വിവാഹത്തെ കുറിച്ചും പറയുമ്പോള്‍ റിയാസ് ഖാന് നൂറ് നാവാണ്. റിയാസ് ഖാന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. ആ അനുഭവത്തില്‍ നടന്‍ പറയുന്നു, പ്രണയ വിവാഹമാണ് ഏറ്റവും നല്ലതെന്ന്.

തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ഉമയെ റിയാസ് ഖാന്‍ പ്രണയിച്ച് സ്വന്തമാക്കുകയായിരുന്നു. പ്രശസ്ത തമിഴ് നടി കമലയുടെയും സംഗീത സംവിധായകന്‍ കാമേഷിന്റെയും മകളാണ് ഉമ. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ദമ്പതികളിപ്പോള്‍ രണ്ട് ആണ്‍കുട്ടികളുടെ രക്ഷിതാക്കളുമാണ്.

പ്രണയിച്ച് വിവാഹം ചെയ്യുന്നത് അല്പം പ്രയാസമാണെങ്കിലും ജീവിതത്തില്‍ കൂടുതല്‍ സന്തോഷം തരുന്നതും ജീവിത പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നതും പ്രണയ വിവാഹത്തിലൂടെയാണെന്നാണ് റിയാസ് ഖാന്റെ അഭിപ്രായം.


Click it and Unblock the Notifications