For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാന്തിയെ ചേര്‍ത്ത് പിടിച്ച് ഇന്ദ്രജിത്ത്; ആഹായിലെ പ്രണയഗാനം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

  |

  ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തുന്ന ആഹായിലെ പ്രണയഗാനം പുറത്തിറങ്ങി. സയനോര ഫിലിപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തണ്ടൊടിഞ്ഞ താമര എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സയനോരയും ചേർന്നാണ്. പ്രണയദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിലെ അതിമനോഹരമായ പ്രണയഗാനം പുറത്തിറക്കിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇന്ദ്രജിത്തും ശാന്തിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിലുള്ളത്.

  സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ. വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ലോകത്ത് ഒന്നാം നിര സംഗീത സംവിധായകരുടെ ഇടയിലേക്ക് സയനോരയും എത്തിയിരിക്കുകയാണ് ചിത്രത്തിലൂടെ. ചുരുങ്ങിയ സമയംകൊണ്ട് മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.

  Indrajith sukumaran

  കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്പോർട്സ് ഡ്രാമയാണ്. 84 ഇൽ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങൾ കൊണ്ടാണ് ആഹയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. വടംവലി എന്ന വാക്കിന് പുതിയ പര്യായ പദം പോലെ ആഹ നീലൂർ എന്ന ടീമിന്റെ കഥയിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ആഹ പ്രദർശനത്തിനൊരുങ്ങുന്നത്. കുറച്ച് മാസങ്ങൾക്ക് മുന്നേ ഇറങ്ങിയ ആഹായുടെ ടീസറും, ഈയടുത്ത് വന്ന അർജുൻ അശോകൻ ആലപിച്ച 'കടംകഥയായ്' എന്ന തീം സോങ്ങും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

  ആഹാ നിർമിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സിനിമാലോകത്തെ സജീവ സാന്നിധ്യമായ, ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

  നിറവയറില്‍ കരീന കപൂര്‍, ചിത്രങ്ങള്‍ കാണാം

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടം വലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധായികയും, ഷംജിത് രവി ആർട് ഡയറക്ടറുമാണ്. സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെ ആണ് ആഹായുടെ എഡിറ്റർ . റോണക്സ് സേവിയർ ആഹായുടെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

  വീഡിയോ ഗാനം കാണാം

  English summary
  love song form aaha gets the love of social media goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X