അഡാറ് ലവിലെ ഫ്രീക്ക് പില്ലാ ഗാനത്തിന് തെലുങ്കില്‍ മികച്ച വരവേല്‍പ്പ്! വീഡിയോ കാണാം
സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു അഡാറ് ലവ് റിലീസിങ്ങിനൊരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 14നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനമായിരുന്നു ഫ്രീക്ക് പെണ്ണേ. മാണിക്യ മലരിനു പിന്നാലെയിറങ്ങിയ പാട്ടിന് ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു ലഭിച്ചത്.
അധിക പേരും പാട്ട് ഇഷ്ടപ്പെട്ടില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കുറിച്ചിരുന്നു. എന്നാല്‍ പാട്ടിന്റെതായി പുറത്തിറങ്ങിയ പുതിയ തെലുങ്ക് വേര്‍ഷന്‍ യൂടുബില്‍ ഹിറ്റായിരിക്കുകയാണ്. പാട്ടിന് മികച്ച സ്വീകാര്യതയാണ് തെലുങ്ക് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. എ പില്ല ഫ്രീക്ക് പില്ലാ എന്നു തുടങ്ങുന്ന ഫ്രീക്ക് പെണ്ണേയുടെ വേര്‍ഷനാണ് തരംഗമായി മാറിയിരിക്കുന്നത്.

ഷാന്‍ റഹ്മാനാണ് അഡാറ് ലവിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രിയ വാര്യരും റോഷനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ മറ്റു നിരവധി താരങ്ങളും എത്തുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലാണ് സിനിമ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നത്. തെലുങ്കില്‍ ലവേഴ്‌സ് ഡേയും കന്നഡത്തില്‍ കിറിക്ക് ലവ് സ്‌റ്റോറി എന്ന പേരിലുമാണ് പുറത്തിറങ്ങുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications