ടൊവിനോ തോമസ് ചിത്രം ലൂക്കയിലെ പുതിയ റൊമാന്‌റിക് ഗാനം പുറത്ത്! വീഡിയോ കാണാം
ടൊവിനോ തോമസും അഹാന കൃഷ്ണയും ഒന്നിച്ച ലൂക്ക തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ അരുണ്‍ ബോസായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. ലൂക്കയിലെ പുതിയൊരു ഗാനം കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
വാനില്‍ ചന്ദ്രിക എന്നു തുടങ്ങുന്ന സിനിമയിലെ ഗാനം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തില്‍ അരവിന്ദ് വേണുഗോപാലും സിയ ഉള്‍ ഹഖുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മ വരികള്‍ എഴുതിയിരിക്കുന്നു.

നിതിന്‍ ജോര്‍ജ്ജും നീതു ബാലയുമാണ് ഗാനരംഗത്ത് വരുന്നത്. അക്ബര്‍ ജാനറ്റ് എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. ലൂക്കയില്‍ പ്രണയ ജോഡികളായിട്ടാണ് ടൊവിനോയും അഹാന കൃഷ്ണയും അഭിനയിച്ചിരുന്നത്.
സിനിമയില്‍ ലൂക്കയെന്ന ടൈറ്റില്‍ റോളില്‍ ടൊവിനോ എത്തുമ്പോള്‍ നിഹാരിക ആയിട്ടാണ് അഹാന കൃഷ്ണ എത്തുന്നത്. തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications











