For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറില്‍ മമ്മൂട്ടിയായിരുന്നുവെങ്കില്‍ 100 കോടി സമ്മതിക്കുമോ? ഫാന്‍സ് പോരാട്ടം രൂക്ഷം! കാണൂ!

  |
  100 കോടി നേട്ടം സമ്മതിക്കാതെ ഫാൻസ്‌ യുദ്ധം | filmibeat Malayalam

  പൃഥ്വിരാജിന്റെ കന്നി സംവിധാനം സംരഭമായ ലൂസിഫര്‍ 100 കോടി നേട്ടം സ്വന്തമാക്കിയെന്ന സ്ഥിരീകരണം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ബോക്‌സോഫീസില്‍ നിന്നും റെക്കോര്‍ഡുകള്‍ നേടിയാണ് ചിത്രം കുതിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റിലീസ് ചെയ്തയിടങ്ങളിലെല്ലാം സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതിവേഗം 100 കോടിയെന്ന ലക്ഷ്യവുമായാണ് ചിത്രം കുതിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ആശീര്‍വാദ് സിനിമാസ് ഈ നേട്ടത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരുമൊക്കെ ഈ നേട്ടത്തില്‍ നന്ദി പറഞ്ഞ് എത്തിയിരുന്നു.

  മമ്മൂട്ടിക്കെതിരെ കൊലവിളി നടത്തിയാല്‍ മോഹന്‍ലാല്‍ ഫാന്‍സും ഇടപെടും! അക്കൗണ്ട് പൂട്ടിച്ച് ആരാധകര്‍!

  ബോക്‌സോഫീസിലെ പ്രകടനത്തെക്കുറിച്ചുള്ള പതിവ് തള്ളലായി മാത്രമേ പലരും ഇതിനെ കണ്ടിരുന്നുള്ളൂ. ഇതിന് ശേഷമാണ് സ്ഥിരീകരണവുമായി ആശീര്‍വാദ് സിനിമാസ് എത്തിയത്. കേരളത്തില്‍ നിന്നും 30 കോടി സ്വന്തമാക്കിയ സിനിമയ്ക്ക് പുറത്തുനിന്നും എത്ര കലക്ഷന്‍ ലഭിച്ചുവെന്നും ഇത് ശരിയായ കണക്കുകളാണോയെന്നുമൊക്കെയായിരുന്നു പലരും ചോദിച്ചത്. ലൂസിഫര്‍ 100 കോടി ക്ലബിലെത്തിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായിത്തുടരുകയാണ്. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.

  മമ്മൂട്ടിയായിരുന്നുവെങ്കില്‍

  മമ്മൂട്ടിയായിരുന്നുവെങ്കില്‍

  മമ്മൂട്ടിയായിരുന്നു ലൂസിഫറില്‍ നായകനായി അഭിനയിച്ചിരുന്നതെങ്കില്‍ ഇത്തരത്തിലൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോയെന്ന തരത്തിലുള്ള ചോദ്യവുമായിത്തുടങ്ങിയ ഒരു കുറിപ്പായിരുന്നു സകല ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ചത്. 100 കോടി നേട്ടം സ്ഥിരീകരിച്ചതിന് പിന്നാലെയായി സംശയവുമായി മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയിരുന്നു. കണക്കുകളിലെ അപാകതകളെക്കുറിച്ചായിരുന്നു ഇവരുടെ ചോദ്യം. ആദ്യത്തെ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് ഉത്തരവുമായി മറുവിഭാഗവും രംഗത്തെത്തിയത്.

  കുടുംബ പ്രേക്ഷകരുടെ പിന്തുണ

  കുടുംബ പ്രേക്ഷകരുടെ പിന്തുണ

  കുടുംബ പ്രേക്ഷകര്‍ക്ക് ഏത് താരത്തോടാണ് കൂടുതല്‍ ആഭിമുഖ്യമെന്ന കാര്യം തന്നെ പരിശോധിച്ചാല്‍ മതിയെന്നും അപ്പോള്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാവുമെന്ന മറുപടിയുമായാണ് മോഹന്‍ലാല്‍ ഫാന്‍സ് എത്തിയത്. നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ പഴയ പ്രൗഢിയിലേക്ക് തിരികയെത്തിയതെന്നും ഇവര്‍ പറയുന്നു. ആരാധകപിന്തുണയിലും സ്വീകാര്യതയിലും മുന്നിലുള്ള മമ്മൂട്ടിക്ക് എവിടെയാണ് പിന്തുണ കുറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിച്ചത്.

  ആന്റണി തീരുമാനിക്കും

  ആന്റണി തീരുമാനിക്കും

  ആശീര്‍വാദ് സിനിമാസിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂരാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മോഹന്‍ലാലിന്‍രെ ഫാന്‍ ബോയ് എന്ന നിലയില്‍ മലയാള സിനിമയെ ആര് ഭരിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ഇതൊരിക്കലും നല്ല പ്രവണതയല്ലെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 100 കോടി നേട്ടത്തിന്‍രെ സന്തോഷം പങ്കുവെച്ചെത്തിയപ്പോഴും രൂക്ഷവിമര്‍ശനമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

   കലക്ഷനിലെ ഏറ്റക്കുറച്ചില്‍

  കലക്ഷനിലെ ഏറ്റക്കുറച്ചില്‍

  പലയിടങ്ങളിലേയും കലക്ഷനിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകനെ വെല്ലുന്ന തിരക്കോ കലക്ഷനോ ഇല്ലായിരുന്നു പല സ്ഥലങ്ങളിലുമെന്ന് തെളിവ് സഹിതം ചൂണ്ടിക്കാണിച്ചും വിമര്‍കരെത്തിയിരുന്നു. ഈ കുറിപ്പ് വൈറലായി മാറിയതോടെയാണ് മറുപടിയുമായി മറുവിഭാഗമെത്തിയത്.

  സ്‌ക്രീനുകളിലെ വ്യത്യാസം

  സ്‌ക്രീനുകളിലെ വ്യത്യാസം

  സ്‌ക്രീനുകളുടെ കാര്യത്തിലും വ്യത്യാസമുണ്ടായിരുന്നുവെന്നും അന്നത്തെപ്പോലുള്ള തിരക്കുണ്ടായിരുന്നില്ലെന്ന വാദവും വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെയുള്ള പ്രദര്‍ശനം കാരണം ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമം പോലും നല്‍കാനാവാത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞ് തിയേറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി 100 മണിക്കൂര്‍ നിര്‍ത്താതെ പ്രദര്‍ശനമെന്ന റെക്കോര്‍ഡ് ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു.

  പുലിമുരുകന്റെ കലക്ഷനെ 8 ദിവസം കൊണ്ട് വെട്ടി?

  പുലിമുരുകന്റെ കലക്ഷനെ 8 ദിവസം കൊണ്ട് വെട്ടി?

  ഒരുമാസം പൂര്‍ത്തിയപ്പോഴായിരുന്നു പുലിമുരുകന്റെ നേട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ലൂസിഫറിന്റെ കാര്യത്തില്‍ അതല്ലായിരുന്നു. മാര്‍ച്ച് 28 ന് എത്തിയ സിനിമ ഏപ്രില്‍ 9ലേക്ക് എത്തിയപ്പോള്‍ത്തന്നെ 100 കോടി പിന്നിട്ടുവെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നത്. കേരള കലക്ഷന്‍ മാത്രമല്ല പുറത്തുവിട്ടതെന്നും വേള്‍ഡ് വൈഡ് കലക്ഷനുള്‍പ്പടെ ചേര്‍ത്താണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയതെന്ന മറുപടിയായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ നല്‍കിയത്.

  ഒറ്റക്കെട്ടായി നില്‍ക്കും

  ഒറ്റക്കെട്ടായി നില്‍ക്കും

  കലക്ഷനിലെ ഏര്‌റക്കുറച്ചിലുകളും തിയേറ്ററുകള്‍ ലഭിക്കാത്തതിനെക്കുറിച്ചുമൊക്കെ പോരടിക്കുമെങ്കിലും അനാരോഗ്യകരമായ പ്രവണതകള്‍ കണ്ടാല്‍ ഇരുഫാന്‍സും ഒരുമിക്കും. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കെഎം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച മമ്മൂട്ടിയുടെ പോസ്റ്റിന് കീഴില്‍ അപമാനകരമായ കമന്റ് പോസ്റ്റ് ചെയ്തയാളുടെ അക്കൗണ്ട് പൂട്ടിക്കാനായി ഇരുവിഭാഗവും രംഗത്തുണ്ടായിരുന്നു.

  English summary
  Lucifer 100 crore is still discussing in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X