ഇനി അബ്രാം ഖുറേഷിയുടെ നാളുകള്‍! ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു! വെെറലായി വീഡിയോ

By Midhun Raj

ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ആന്റണി പെരുമ്പാവൂര്‍,മുരളി ഗോപി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലൂസിഫര്‍ 2 എമ്പുരാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനത്തിനൊപ്പം ലൂസിഫര്‍ 2 വിന്റെതായി ഒരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം കാണിച്ചുകൊണ്ടുളള വീഡിയോയിലാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ കാണിക്കുന്നത്. മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുക.

lucifer 2 empuraan

രണ്ടാം ഭാഗത്തില്‍ ലാലേട്ടനൊപ്പം പൃഥ്വിയുടെ സയിദ് മസൂദ് എന്ന കഥാപാത്രവും മുഴുനീള റോളില്‍ എത്തും. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

മലയാളത്തില്‍ ഇറങ്ങിയ എറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായാണ് ലൂസിഫര്‍ നേരത്തെ മാറിയിരുന്നത്. മലയാളത്തിലെ സര്‍വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രം 200 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. നിലവില്‍ നൂറാം ദിവസത്തിലേക്കാണ് ആദ്യ ഭാഗം മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫര്‍ 2വിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X