ലൂസിഫര്‍ റെക്കോര്‍ഡുകള്‍ക്ക് അല്‍പായുസ്സ്? രാജയും പിള്ളേരും ഉടനെത്തും, ഇനിയാണ് യഥാര്‍ത്ഥ പോരാട്ടം!

Recommended Video

ലൂസിഫറിനെ മലത്തിയടിക്കാൻ രാജ | filmibeat Malayalam

മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരെ രണ്ടുപേരെയും മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് മലയാളിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. പരസ്പരപൂരകങ്ങളായാണ് സംവിധായകര്‍ പോലും ഇവരെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ബോക്‌സോഫീസിലെ അടക്കിഭരിച്ച് മുന്നേറുന്ന താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ബോക്‌സോഫീസിനെ ത്രസിപ്പിക്കുന്ന തരത്തില്‍ വാശിയേറിയ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. ഇത്തവണത്തെ വിഷുവിന് ആര് നേട്ടം കൊയ്യുമെന്നുള്ളത് കാത്തിരുന്നത് തന്നെ കാണേണ്ട കാര്യമാണ്.

ആരാധകര്‍ തമ്മില്‍ പോരടിക്കാറുണ്ടെങ്കിലും താരങ്ങള്‍ തമ്മില്‍ അതൊന്നുമില്ല. അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കെല്‍പ്പുണ്ടെന്ന് ഇരുവരും ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമകളുമായെത്താനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. കൈനിറയെ സിനിമകളുമായാണ് മമ്മൂട്ടി മുന്നേറുന്നത്. ഒന്നിന് പുറകെ ഒന്നൊന്നായി അദ്ദേഹത്തിന്റെ സിനിമകള്‍ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. റിലീസ് മാമാങ്കത്തിന് തുടക്കമിടുന്നത് മധുരരാജയിലൂടെയാണ്. വിഷുവിന് ലൂസിഫറും മധുരരാജയും നേര്‍ക്കുനേര്‍ പോരാടുകയാണ്. ആരായിരിക്കും മുന്നേറുന്നത്? അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സോഫീസ് താരപോരാട്ടം

മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സോഫീസ് താരപോരാട്ടം

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുമ്പോഴൊക്കെ പ്രേക്ഷകര്‍ അതാഘോഷമാക്കി മാറ്റാറുണ്ട്. താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആരാധകര്‍ ത്രില്ലിലാവാറുണ്ട്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരേ ദിനങ്ങളിലല്ലെങ്കില്‍ക്കൂടിയും അടുപ്പിച്ചടുച്ചുള്ള വരവും വിഷുവും വെക്കേഷനുമൊക്കെ ആര് കൊണ്ടുപോവുമെന്നറിയാനാി കാത്തിരിക്കുകയാണ് ആരാധകര്‍. ലൂസിഫറും രാജയും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏപ്രില്‍ 12നാണ് രാജയും സംഘവുമെത്തുന്നത്. രാജകീയമായ വരവൊരുക്കാനുള്ള തയ്യാറെടുപ്പുകളുമായി ആരാധകരും രംഗത്തുണ്ട്.

ആരായിരിക്കും നേടുന്നത്?

ആരായിരിക്കും നേടുന്നത്?

കൊലകൊല്ലിയായെത്തിയ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവില്‍ ബോക്‌സോഫീസ് കുലുങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെയാണ് മോഹന്‍ലാല്‍ എത്തിയത്. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച സമ്മാനവുമായിത്തന്നെയാണ് പൃഥ്വി എത്തിയത്. മഞ്ജു വാര്യരേയും മോഹന്‍ലാലിനേയും നായികാനായകന്‍മാരാക്കി സിനിമയൊരുക്കിയെന്ന് മാത്രമല്ല ആ സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുകയും ചെയ്തിരുന്നു അദ്ദേഹം. അധികം വൈകാതെ രാജയും കൂടി എത്തുമ്പോള്‍ അന്തിമവിജയം ആര്‍ക്കായിരിക്കും? അതറിയാന്‍ ഇനിയും കാത്തിരുന്നേ മതിയാവൂ.

രാജയും കൂട്ടരും എത്തുന്നു

രാജയും കൂട്ടരും എത്തുന്നു

പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമാലോകവും പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു രാജയുടെ രണ്ടാംവരവ്. വൈശാഖും മമ്മൂട്ടിയും വീണ്ടുമൊരുമിക്കുമ്പോള്‍ ചില്ലറ വരവായിരിക്കില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജും ഇത്തവണത്തെ വരവിലുണ്ടോയെന്നായിരുന്നു പിന്നീട് ആരാധകര്‍ ചോദിച്ചത്. താന്‍ ആ സിനിമയില്‍ ഇല്ലെന്ന് പൃഥ്വി ഉറപ്പിച്ച് പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാന്‍ പലരും തയ്യാറായിട്ടില്ല. ലൂസിഫറില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഒടുക്കം സുപ്രധാനമായ കഥാപാത്രമായെത്തിയതാണ്. അതേ പോലൊരു വരവ് ഇത്തവണയുണ്ടോയെന്നറിയാനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഫാന്‍സ് ഷോ ബുക്കിംഗുകള്‍ തുടങ്ങി

ഫാന്‍സ് ഷോ ബുക്കിംഗുകള്‍ തുടങ്ങി

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏപ്രില്‍ 12ന് അവതരിക്കാനുള്ള തയ്യാറെടുപ്പിലാണ് മധുരരാജ. രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്ങാണ് എന്ന ഡയലോഗ് ഇതിനകം തന്നെ വൈറലായിരുന്നു. സിനിമയുടെ ടീസറും പോസ്റ്ററുകളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. രാജയുടെ വരവേല്‍പ്പ് അതിഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഫാന്‍സ് ഷോ ബുക്കിംഗുകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

അന്ന് പോക്കിരിരാജ ഇന്ന് മധുരരാജ

അന്ന് പോക്കിരിരാജ ഇന്ന് മധുരരാജ

2010 മേയില്‍ കാത്തിരുന്നത് പോക്കിരിരാജയ്ക്ക് വേണ്ടിയായിരുന്നു. കൃത്യം 9 വര്‍ഷത്തിനിടയില്‍ ഏപ്രിലില്‍ ആരാധകര്‍ കാത്തിരിക്കുന്നത് മധുരരാജയ്ക്കായി. ഇത്തവണത്തെ രാജയുടെ വരവിനെക്കുറിച്ചും രാഷ്ട്രീയക്കാരനായാണ് വരവെന്ന തരത്തിലുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വന്‍താരനിരയാണ് ഇത്തവണ രാജയ്‌ക്കൊപ്പം അണിനിരന്നിട്ടുള്ളത്. ബോക്‌സോഫീസില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണെങ്കിലും പൃഥ്വിരാജിന്‍രെ സംവിധാനത്തിലൊരുങ്ങുന്ന മെഗാസ്റ്റാര്‍ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

 മമ്മൂട്ടിയുടെ ലുക്കും ഡയലോഗും

മമ്മൂട്ടിയുടെ ലുക്കും ഡയലോഗും

പളപളാ മിന്നുന്ന വസ്ത്രങ്ങളും കഴുത്തിലും കൈയ്യിലും സ്വര്‍ണ്ണാഭരണങ്ങളും മുറി ഇംഗ്ലീഷിലെ സംസാരവുമൊക്കെയായാണ് രാജ നേരത്തെ എത്തിയത്. ആദ്യഭാഗത്തെ വെല്ലുന്ന പ്രകടനവുമായാണ് ഇത്തവണയെത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമൊക്കെ ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയാണ് ഇത്തവണത്തെ വരവ്. ഏപ്രില്‍ അഞ്ചിനാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച്. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X