ഇന്‍ഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പുമായി ലൂസിഫര്‍! മുരുകനൊക്കെ എന്ത്! സ്റ്റീഫന്‍ അതുക്കും മേലേ!കാണൂ
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അഭിനേതാവിനും അപ്പുറത്ത് നല്ലൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണ്. സിനിമയോടുള്ള അദ്ദേഹത്തിന്‍രെ പാഷനും നിരീക്ഷണത്തിനുമാണ് കൈയ്യടിയെന്നാണ് ആരാധകരും പറഞ്ഞത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും പിന്നിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യമായി നിരീക്ഷിക്കുമായിരുന്നു. സാങ്കേതിക മികവിലും ഏറെ മുന്നിലാണ് സിനിമയെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നത്. പ്രമേയത്തിലും കാസ്റ്റിങ്ങിലുമെല്ലാം ബ്രില്യന്റാണ് പൃഥ്വിയെന്നാണ് ആരാധകര്‍ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിറഞ്ഞ കൈയ്യടിയോടെയല്ലാതെ സിനിമയെ സമീപിക്കാനാവില്ലെന്നും ലാലേട്ടനെ തിരിച്ചുതന്നതിന് നന്ദിയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. തനിക്ക് കാണാന്‍ ഇഷ്ടമുള്ള മോഹന്‍ലാലിനെയാണ് സിനിമയില്‍ കാണിച്ചതെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥ മാത്രമല്ല സംവിധായകനെന്ന നിലയില്‍ പൃഥ്വിയുടെ പങ്കും എടുത്തുപറയേണ്ടതാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ബോക്‌സോഫീസിന്റെ കാലനായാണ് ലൂസിഫറിന്റെ വരവെന്നും ഇനി സ്റ്റീഫനും സംഘവും ഭരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഇന്‍ഡസ്ട്രി ഹിറ്റായി മാറും
മുണ്ടുടുത്ത് മീശ പിരിച്ച് മോഹന്‍ലാല്‍ വീണ്ടുമെത്തുമ്പോള്‍ത്തന്നെ അത് ബോക്‌സോഫീസിന്റെ കാലനായുള്ള വരവായിരിക്കുമെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. നിലവിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചായിരിക്കും ചിത്രത്തിന്റെ മുന്നേറ്റമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ആരാധകരെ നിരാശപ്പെടുത്താതെ മൂന്ന് മണിക്കൂറിലധികം നേരം പിടിച്ചിരുത്താന്‍ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ ഇന്ഡസ്ട്രി ഹിറ്റായി സിനിമ മാറുമെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആശീര്‍വാദിന്റെ നേട്ടം
2000ലാണ് ആശീര്‍വാദ് സിനിമാസ് പിറവിയെടുത്തത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറിലെ ആദ്യ ചിത്രം നരസിംഹമായിരുന്നു. ഷാജി കൈലാസാണ് സിനിമയൊരുക്കിയത്. മലയാള സിനിമ അന്നുവരെ കാണാത്ത തരത്തിലുള്ള വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്. നിലവിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്താണ് ഈ ചിത്രം കുതിച്ചത്. 22 കോടിയിലധികമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. 19 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു അന്‍ഡസ്ട്രി ഹിറ്റിനായാണ് മോഹന്‍ലാലും ആന്റണിയും എത്തിയത്. പൃഥ്വിരാജെന്ന അഭിനേതാവ് സംവിധായകനായി അരങ്ങേറിയത് ഇവരിലൂടെയായിരുന്നു.

ആദ്യദിനത്തില്‍ റെക്കോര്‍ഡ് ഉറപ്പാണ്
രാവിലെ 7നായിരുന്നു സിനിമയുടെ ആദ്യപ്രദര്‍ശനം. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ടിക്കറ്റ് ബുക്കിംഗൊക്കെ നേരത്തെ പൂര്‍ത്തിയായിരുന്നു. ഐഎംഡിബി ലിസ്റ്റിംഗിലും ബുക്ക് മൈ ഷോയിലുമൊക്കെ ഒന്നാം സ്ഥാനത്തായിരുന്നു ലൂസിഫര്‍. ആദ്യ ദിനത്തിലെ കലക്ഷനിലും സിനിമ റെക്കോര്‍ഡ് നേടുമെന്ന് നിസംശയം പറയാം. 5കോടിയിലധികമായിരിക്കും സിനിമയുടെ കലക്ഷനെന്നുള്ള വിലയിരുത്തലിലാണ് സിനിമാപ്രേമികള്‍.

ബോക്‌സോഫീസിനെ പഴയ പ്രൗഡിയിലേക്കെത്തിച്ചു
പ്രളയത്തിന് ശേഷം ബോക്‌സോഫീസിനെ പഴയ പ്രൗഢിയിലേക്ക് എത്തിച്ചിരിക്കുകയാണ് മോഹന്‍ലാലും പൃഥ്വിരാജും. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വരവിലൂടെ നഷ്ടമായ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. രോമാഞ്ചിഫിക്കേഷനില്ലാതെ അദ്ദേഹത്തിന്‍രെ മാസ്സ് രംഗങ്ങള്‍ കണ്ടുനില്‍ക്കാനാവില്ലെന്നും ഫാന്‍സുകാരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ താരപുത്രന് കഴിഞ്ഞുവെന്നും ആരാധകര്‍ വ്യക്തമാക്കിയിരുന്നു.

പഴയ മോഹന്‍ലാലിനെ തിരികെക്കിട്ടി
മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളിക്ക് നഷ്ടമായൊരു മോഹന്‍ലാലുണ്ടായിരുന്നു, ആ താരത്തെയാണ് പൃഥ്വി തിരിച്ചുകൊണ്ടുവന്നിട്ടുള്ളത്. താനും അദ്ദേഹത്തിന്റെ കട്ട ഫാനാണെന്ന് പറഞ്ഞത് വെറുതയെല്ലെന്നും പ്രേക്ഷകര്‍ പറയുന്നു. മീശ പിരിക്കലും മുണ്ടുടുത്തുള്ള വരവും മാത്രമല്ല അദ്ദേഹത്തിന്റെ തന്നെ എവര്‍ഗ്രീന്‍ ചിത്രങ്ങളിലെ ഡയലോഗുകളും ലൂസിഫറിലുണ്ട്.

രോമാഞ്ചിഫിക്കേഷന്‍ രംഗങ്ങള്‍
രോമകൂപങ്ങളെപ്പോലും ത്രസിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണ് ലൂസിഫര്‍. മലയാളി കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്. മലയാളിയുടെ സിനിമാസങ്കല്‍പ്പത്തെ ഇത്രയധികം മനസ്സിലാക്കിയ സംവിധായകരുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സീറ്റില്‍ നിന്ന് എഴുന്നേറ്റും കൈയ്യടിച്ചുമാണ് പലരും സിനിമ കണ്ടത്. തന്നിലെ ആരാധകനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും പലരും പറഞ്ഞിരുന്നു.

മുരുകനൊക്കെ എന്ത് അതുക്കും മേലെ
മലയാള സിനിമയെ 100 കോടി നേട്ടത്തിലേക്കെത്തിച്ച സിനിമയാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത സിനിമയൊന്നും ലൂസിഫറിനെ വെച്ച് നോക്കുമ്പോള്‍ ഒന്നുമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. കലക്ഷനിലെ മുരുകന്റെ റെക്കോര്‍ഡുകളൊക്കെ സ്റ്റീഫന് മുന്നില്‍ തകര്‍ന്നടിയുമെന്നും അവര്‍ ഉറപ്പിച്ച് പറയുന്നു.


Click it and Unblock the Notifications