ലൂസിഫറിലെ മരണമാസ്സ് രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ! പൃഥ്വിരാജിന്‍റെ മികവാണ്! വീഡിയോ കാണൂ!

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരത്തിന്റെ കൈയ്യില്‍ സംവിധാനവും ഭദ്രമാണെന്ന് തെളിയുകയായിരുന്നു ഈ ചിത്രത്തിലൂടെ. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. പരിചയസമ്പന്നരായ സംവിധായകനെപ്പോലെയാണ് പൃഥ്വിരാജ് ഇടപഴകിയതെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാനാഗ്രഹിച്ചത് എങ്ങനെയാണോ അത് മുന്‍നിര്‍ത്തിയാണ് പൃഥ്വി സിനിമയൊരുക്കിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കൊലകൊല്ലി വരവിനിടയിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ടൈറ്റില്‍ ഗാനത്തോടെയുള്ള ആക്ഷനിടയിലെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റിലീസിന് ശേഷവും ലൂസിഫര്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിരിച്ചും കളിച്ചും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന പൃഥ്വിരാജിനേയും വീഡിയോയില്‍ കാണാം. പല രംഗങ്ങളും എങ്ങനെ ചെയ്യണമെന്നത് അദ്ദേഹം തന്നെ അഭിനയിച്ച് കാണിക്കുന്നുമുണ്ട്. താരങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും എങ്ങനെ ചെയ്യണമെന്ന് പറഞ്ഞ് തന്നിരുന്നുവെന്നും ഇന്ദ്രജിത്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

Prithviraj

ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മെന്റ് 1 എന്ന പേരിലിറങ്ങിയ വീഡിയോയിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം കാണിച്ചിട്ടുള്ളത്. കില്‍ ബില്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് കൂളായി നിര്‍ദേശങ്ങള്‍ കൊടുക്കുന്ന സംവിധായകന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും സംവിധായകന്‍ ഭദ്രനേയും വീഡിയോയില്‍ കാണുന്നുണ്ട്. റിലീസിന് മുന്‍പ് ലൂസിഫറിലെ ആക്ഷന്‍ രംഗങ്ങള്‍ ഭദ്രനെ കാണിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X