നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്! ആരാധകര്‍ ആഘോഷമാക്കിയ ലൂസിഫറിലെ ആ മാസ് ഡയലോഗ്!
മോഹന്‍ലാലിന് സൂപ്പര്‍താര പദവി നേടിക്കൊടുത്ത സിനിമകളിലൊന്നായിരുന്നു ഇരുപതാം നൂറ്റാണ്ട്. കെ മധു സംവിധാനം ചെയ്ത ചിത്രം നടന്റെ കരിയറിലെ വലിയ വഴിത്തിരിവുകളിലൊന്നായും മാറിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗ് ഒരു കാലത്ത് എല്ലാവര്‍ക്കിടയിലും തരംഗമായി മാറിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ തന്നെ ലൂസിഫറിലാണ് ഇതേ ഡയലോഗ് വീണ്ടും ഉപയോഗിച്ചിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന കഥാപാത്രമാണ് ഈ ഡയലോഗ് വീണ്ടും പറഞ്ഞിരുന്നത്. ലൂസിഫറിലെ ഈ സീനിന് തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം സിനിമയിലെ ഈ രംഗത്തിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ലൂസിഫറിലെ ആ രംഗം
ലൂസിഫറിലെ ഒരു പ്രധാന സീനിലായിരുന്നു മോഹന്‍ലാല്‍ തന്നെ ഇരുപതാം നൂറ്റാണ്ടിലെ പഴയ ഡയലോഗ് വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഈ സീനിന്റെ വീഡിയോ ആയിരുന്നു ഇറങ്ങിയിരുന്നത്. ലൂസിഫര്‍ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മെന്റിലെ 11ാം വീഡിയോ കൂടിയായിരുന്നു ഇത്. എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്തുവിട്ടിരുന്നത്. വീഡിയോയില്‍ മോഹന്‍ലാലിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പൃഥ്വിരാജിനെയും കാണിക്കുന്നുണ്ട്.

നര്‍ക്കോട്ടിക്‌സ് ഈസ് എ നേര്‍ട്ടി ബിസിനസ്
ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം വിവേക് ഒബ്‌റോയിയും സായി കുമാറും ഉള്‍പ്പെടുന്ന ഒരു രംഗത്തിലായിരുന്നു ഈ ഡയലോഗ് വീണ്ടും ആവര്‍ത്തിച്ചത്. വിവേക് ഒബ്‌റോയിയുടെ ബോബി എന്ന കഥാപാത്രം ഡ്രഗ്‌സിനെക്കുറിച്ച് പറയുന്നതും തുടര്‍ന്ന് ആ പണി താന്‍ ചെയ്യില്ലെന്നും മോഹന്‍ലാല്‍ മറുപടി നല്‍കുന്നതും സീനില്‍ കാണിക്കുന്നുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്റെതായി കാണിച്ച പ്രധാന മാസ് ഡയലോഗുകളില്‍ ഒന്നുകൂടിയായിരുന്നു ഇത്.

ആരാധകര്‍ ആഘോഷിച്ചു കണ്ട സിനിമ
ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ്, തിരക്കഥാകൃത്ത് മുരളി ഗോപി തുടങ്ങിയവരെയും കാണിക്കുന്നുണ്ട്. അതേസമയം
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട സിനിമയായി മാറിയിരുന്നു.

200 കോടി പിന്നിട്ട ചിത്രം
മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു മുന്നേറിയ സിനിമ കൂടിയായിരുന്നു ഇത്. 200കോടി ക്ലബിലെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായാണ് മാറിയത്. മോഹന്‍ലാലിന്റെ പ്രകടനവും പൃഥ്വിരാജിന്റെ മേക്കിങ് മികവുമായിരുന്നു ലൂസിഫറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം ത്രില്ലടിപ്പിച്ച രംഗങ്ങള്‍ ലൂസിഫറിലുണ്ടായിരുന്നു. ഒപ്പം മോഹന്‍ലാലിന്റെ മാസ് രംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications