എനിക്ക് മുണ്ടുടുക്കാനുമറിയാം വേണമെങ്കില്‍ അത് മടക്കി കുത്താനുമറിയാം! ലൂസിഫറിന്റെ മേക്കിങ് വീഡിയോ
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ എറ്റവും കുടുതല്‍ കൈയ്യടി ലഭിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ജതിന്‍ രാംദാസ്. മോഹന്‍ലാലിന്റെ അനിയനായി ടൊവിനോ തോമസ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ടൊവിനോയുടെ കരിയറിലും വഴിത്തിരിവായി മാറിയിരുന്നു ജതിന്‍ രാംദാസ്.
കുറച്ച് സീനുകളില്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ടൊവിനോയുടെ പഞ്ച് ഡയലോഗുകള്‍ തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. ലൂസിഫറില്‍ പാര്‍ട്ടി അനുയായികള്‍ക്കു മുന്നില്‍ വെച്ചുളള ജതിന്‍ രാംദാസിന്റെ മാസ് പ്രസംഗമാണ് ശ്രദ്ധേയമായി മാറിയത്. ടൊവിനോയുടെ പ്രകടനം തന്നെയായിരുന്നു ഈ സീനില്‍ മുഖ്യ ആകര്‍ഷണമായത്.

ലൂസിഫറിലെ ഈ രംഗത്തിന്റെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ലൂസിഫര്‍ ബിഹൈന്‍ ദീ വീഡിയോകളില്‍ ഏഴാമത്തേത്
കൂടിയായിരുന്നു ഇന്ന് റിലീസ് ചെയ്തത്. സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ടെലിവിഷന്‍ പ്രീമിയറിനും മികച്ച സ്വീകരണം ലഭിച്ചിരുന്നു.


Click it and Unblock the Notifications