ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ലൂസിഫര്‍! പൃഥ്വിയുടെ പ്ലാനും വ്യത്യസ്തമാണ്! കാണൂ!

Recommended Video

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ലൂസിഫര്‍ | filmibeat Malayalam

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ ലൂസിഫറിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അഭിനേതാവെന്ന നിലയില്‍ കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധായകനായെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയാനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അഭിനേതാവായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ക്യാമറയ്ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഈ താരപുത്രന്‍ ശ്രദ്ധിച്ചിരുന്നു. വന്‍താരനിരയെ അണിനിരത്തി ഒരുക്കിയ ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. വിഷുവിന് മുന്നോടിയായെത്തുന്ന സിനിമ മാര്‍ച്ച് 28നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരിക്കുകയാണ് ലൂസിഫര്‍. വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഓരോ ദിനത്തിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനാണ് സിനിമയ്ക്കായി നടത്തുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വൈറലായി മാറുന്നത്. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മന്ത് ഓഫ് ലൂസിഫര്‍ മാര്‍ച്ചിങ്ങ് എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്ററുകള്‍ പുറത്തുവരുന്നത്.

Lucifer

മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന സിനിമയില്‍ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, അനീഷ് ജി മേനോന്‍, ആദില്‍ ഇബ്രാഹിം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകനെന്ന നിലയില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയാണ് താരം കാര്യങ്ങള്‍ ചെയ്തതെന്ന് ടൊവിനോ തോമസും സാക്ഷ്യപ്പെടുത്തിയിരുന്നു. മോഹന്‍ലാലിനെ നയിച്ചതിനെക്കുറിച്ച് പൃഥ്വിരാജും തുറന്നുപറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X