മോഹന്‍ലാലിന്റെ ബ്രഹ്മാസ്ത്രം ഏറ്റു! ലൂസിഫറിന്റെ വരവില്‍ ബോക്‌സോഫീസ് കുലുങ്ങി! റെക്കോര്‍ഡുകളാണ്!

എങ്ങും ലൂസിഫര്‍ തരംഗമാണ്. തിയേറ്ററുകളിലേക്ക് ജനപ്രവാഹമാണ്. പോലീസ് തിരക്ക് നിയന്ത്രിക്കുന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമീപകാലത്ത് ഒരു സിനിമയ്ക്കും ഇത്രയധികം തിരക്ക് അനുഭവപ്പെട്ടിരുന്നില്ലെന്ന് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സമ്മതിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ അവതരിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ട് മതിയായില്ലെന്നായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ പറഞ്ഞത്. ഇത്രയും നാള്‍ ആന്റണി പെരുമ്പാവൂരിനുണ്ടായിരുന്ന ക്രഡിറ്റാണ് ഈ സിനിമയിലൂടെ പൃഥ്വിരാജ് സ്വന്തമാക്കിയത്. മോഹന്‍ലാലിന്റെ വലിയ ആരാധകനെന്ന വിശേഷണം ഇനി ഈ താരപുത്രന് സ്വന്തമാണ്. ഫാന്‍ ബോയ് എന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന ലാലേട്ടനെയാണ് ചിത്രത്തില്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയിലും വിദേശത്തുമൊക്കെയായി ലൂസിഫര്‍ നിറഞ്ഞോടുകയാണ്. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും സ്റ്റീഫന്‍ എടുക്കുമെന്ന് നേരത്തെ തന്നെ ആരാധകര്‍ പറഞ്ഞിരുന്നു. 12 കോടി നേടിയാണ് ആദ്യദിവസം സിനിമ മുന്നേറിയത്. മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് സിനിമ വഴിയൊരുക്കിയത്. റെക്കോര്‍ഡുകള്‍ തിരുത്തുന്ന നായകനായി മോഹന്‍ലാലിനെ ഗൂഗിളും വിശേഷിപ്പിച്ചിരുന്നു. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡുകള്‍

ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡുകള്‍

നടനായ പൃഥ്വിരാജിനെ മാത്രമേ ഇതുവരെ പ്രേക്ഷകര്‍ക്ക് അറിയുമായിരുന്നുള്ളൂ. ഇപ്പോഴിതാ സംവിധായകന്‍രെ കുപ്പായവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സെക്കന്റ് ബിഗസ്റ്റ് ഓപ്പണിങ്ങ്, യുഎസ്എയിലെ ഹൈയസ്റ്റ്, കാര്‍ണിവല്‍ സിനിമാസിന്റെ സെക്കന്റ് ബിഗസ്റ്റ് ഗ്രോസര്‍ തുടങ്ങിയ റെക്കോര്‍ഡ് ഇതിനകം തന്നെ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍രെ കൊലകൊല്ലി വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുഎഇയിലും ചരിത്രം

യുഎഇയിലും ചരിത്രം

ലോകമെങ്ങുമുള്ള മലയാളികള്‍ ഉറ്റുനോക്കിയൊരു കൂടിച്ചേരലിന് കൂടിയാണ് ലൂസിഫര്‍ സാക്ഷ്യം വഹിച്ചത്. ക്യാപറ്റന്‍ മാര്‍വെലിനെയും വെട്ടിയാണ് അമേരിക്കയില്‍ സിനിമ കുതിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ യുഎസ്എ ബോക്‌സോഫീസില്‍ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങ് റെക്കോര്‍ഡും ലൂസിഫറിന് ലഭിച്ചിരിക്കുകയാണ്. ബോക്‌സോഫീസിലെ താരരാജാവ് പഴയ പ്രൗഢിയിലേക്ക് തിരികയെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍

മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍

30 പ്രദര്‍ശനവും 99.13% ഒക്യുപെന്‍സിയുമായി 11.31 ലക്ഷമാണ് മൂന്നാം ദിനത്തില്‍ ലൂസിഫറിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 37.72 ലക്ഷമാണ് ആദ്യ മൂന്ന് ദിനത്തില്‍ സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. വാരാന്ത്യത്തിലും ഇതേ പ്രകടനം തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ പല റെക്കോര്‍ഡുകളും സ്റ്റീഫന്‍ തിരുത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

തലസ്ഥാനത്തുനിന്നും ലഭിച്ചത്

തലസ്ഥാനത്തുനിന്നും ലഭിച്ചത്

5.34 ലക്ഷമാണ് തലസ്ഥാനനഗരിയിലെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചത്. 16.29 ലക്ഷമാണ് ഇതുവരെയായി സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. വാരാന്ത്യത്തിലെ പ്രകടനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിനെ തിരികെക്കിട്ടിയത് അനന്തപുരിയും ആഘോഷമാക്കിയിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ മോഹന്‍ലാലും പൃഥ്വിയും അവധി ആഘോഷിക്കുന്നതിനായി വിദേശത്തേക്ക് പോയിരിക്കുകയാണ്.

മികച്ച വിജയത്തിലേക്ക്

മികച്ച വിജയത്തിലേക്ക്

വ്യത്യസ്തമായ പ്രമോഷന്‍ രീതിയാണ് പൃഥ്വിരാജും സംഘവും നടത്തിയത്. ററിലീസിന് മുന്നോടിയായി വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രത്യേകമായ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായാണ് ട്രെയിലറെത്തിയത്. റിലീസിന് 2 ദിനം ബാക്കിനില്‍ക്കവെ വലിയൊരു സര്‍പ്രൈസായിരുന്നു അദ്ദേഹം പുറത്തുവിട്ടത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നിലേക്ക് കുതിക്കുകയാണ് ലൂസിഫര്‍.

അര്‍ധരാത്രിയിലും പ്രദര്‍ശനം

അര്‍ധരാത്രിയിലും പ്രദര്‍ശനം

റിലീസ് ചെയ്ത് മൂന്നാമത്തെ ദിനത്തിലും പലയിടങ്ങളിലും അര്‍ധരാത്രിയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. റിലീസ് ദിനത്തിലെ അതേ പ്രതിഭാസം ഇപ്പോഴും അതേ പോലെ ആവര്‍ത്തിക്കുകയാണ്. വിഷു റിലീസായെത്തുന്ന മധുരരാജയും ലൂസിഫറും തമ്മിലുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോക്‌സോഫീസില്‍ നിന്നും ആരായിരിക്കും നേട്ടം കൊയ്യുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഏപ്രില്‍ 12നാണ് മധുരരാജ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X