»   » ലൂസിഫര്‍ തുടങ്ങി, തുടക്കം തന്നെ സൂപ്പര്‍ ഹിറ്റ്!!! പ്രതീക്ഷകള്‍ വാനോളം!!!

ലൂസിഫര്‍ തുടങ്ങി, തുടക്കം തന്നെ സൂപ്പര്‍ ഹിറ്റ്!!! പ്രതീക്ഷകള്‍ വാനോളം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലിയുടെ കാത്തരിപ്പ് അവസാനിക്കാന്‍ ഇനി അവശേഷിക്കുന്നത് ആഴ്ചക്കള്‍ മാത്രം. അപ്പോഴേക്കും പുതിയ കാത്തിരിപ്പിന് മലയാളി പ്രേക്ഷകര്‍ തുടക്കമിട്ട് കഴിഞ്ഞു. യുവസൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറാണ് ചിത്രം. 

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ് നിര്‍മാണം ആന്റണി പെരുമ്പാവൂരും. സിനിമ എന്ന് തുടങ്ങുമെന്നതിനേക്കുറിച്ച് പ്രേക്ഷകര്‍ക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അക്കാര്യങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുയാണ് ലൂസിഫര്‍ ടീം.

ലൂസിഫറിനെ സംബന്ധിച്ചുള്ള ആദ്യ ചര്‍ച്ചയുടെ വീഡിയോ ലൈവായി മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. സിനിമയുടെ ആദ്യ ഘട്ട ചര്‍ച്ചയ്ക്കായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് മോഹഹന്‍ലാലിന്റെ വീട്ടിലെത്തിയായിരുന്നു ചിത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്.

ലൂസിഫര്‍ എന്ന ചിത്രത്തെ പ്രേക്ഷകര്‍ എത്രത്തോളം കാത്തിരിക്കുന്നുവെന്നതിന് തെളിവായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ച സ്വീകരണം. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആറ് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 4500ലധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

സിനിമ അനൗണ്‍സ് ചെയ്തതിന് ശേഷം ആദ്യമായാണ് മോഹന്‍ലാലിനെ കാണുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞ്. ഫോണിലൂടെയാണ് ഈ സിനിമയ്‌ക്കൊപ്പം താനുണ്ടാകുമെന്ന് മോഹന്‍ലാല്‍ പൃഥ്വിരാജിനെ അറിയിച്ചത്. പിന്നീട് ഇരുവരുടേയും തിരക്കുകള്‍ മൂലം നേരില്‍ കാണുവാന്‍ സാധിച്ചിരുന്നില്ല.

സിനിമയുടെ ഭാഷയില്‍ പറഞ്ഞാല്‍ വലിയൊരു ചടങ്ങല്ല ഇതെന്ന് പറഞ്ഞാണ് വീഡിയോയില്‍ പൃഥ്വിരാജ് സംസാരിച്ച് തുടങ്ങുന്നത്. ഒരു പുതുമുഖ സംവിധായകന്റെ തന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രം ചെയ്യുന്ന നടനെ കണ്ടു എന്നത് മാത്രമാണ്. സിനിമയില്‍ ഇത് സാധാരണമാണെന്നും പൃഥ്വി പറഞ്ഞു.

ചിത്രം അനൗണ്‍സ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് പൃഥ്വിരാജും മുരളി ഗോപിയും മോഹന്‍ലാലിനെ സന്ദര്‍ശിച്ചത്. തന്റെ ഉള്ളില്‍ ലൂസിഫര്‍ എന്ന ചിത്രത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ഇന്നു മുതല്‍ തന്റെ മനസില്‍ ലൂസിഫറിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത് വളരെ ആവേശമുണര്‍ത്തുന്ന പ്രോജക്ടാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. മലയാളത്തിലെ മാസ് താരത്തെ കേന്ദ്രകഥാപാത്രമാക്കി കഥയൊരുക്കുക എന്ന് പറയുന്നത് വലിയ ഉത്തരവാദിത്വമാണ്. ഇത് ഞങ്ങള്‍ക്കൊരു പ്രതീക്ഷയുള്ള സിനിമയാണെന്നും ആ പ്രതീക്ഷ ഞങ്ങള്‍ തന്നെ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞു.

ലൂസിഫര്‍ എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മോഹന്‍ലാല്‍. ഇനിയുള്ള ലൂസിഫറിന്റെ ഓരോ വിശേഷങ്ങളും മുടങ്ങാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

2018 മെയ് മാസം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും നിലവില്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലൂസിഫര്‍ ആരംഭിക്കുക.

പുലിമുരുകന്റെ വിജയത്തോടെ ബിഗ്ബജറ്റ് ചിത്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ശ്രദ്ധയൂന്നത്. എന്നാല്‍ ലൂസിഫറിന്റെ ബജറ്റ് സംബന്ധിച്ച വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാത്തതിനാല്‍ ബജറ്റിനേക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

പ്രേക്ഷകർ ഏറ്റെടുത്ത ലൂസിഫറിന്റെ ചർച്ചയുടെ ഫേസ്ബുക്ക് വീഡിയോ കാണാം.

English summary
Lucifer movie discussion video goes viral. It was the first discussion of the Lucifer team. It was the first time Prithviraj meet Mohanlal after the announcement of Lucifer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam