For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മയത്തിലൊക്കെ തള്ളിക്കൂടേ ചേട്ടാ! ആന്‍റണി പെരുമ്പാവൂരിനെതിരെ കൊലവിളിയുമായി വിമര്‍ശകര്‍!

  |

  മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തിയ സിനിമയായ ലൂസിഫര്‍ മികച്ച വിജയം സ്വന്തമാക്കി കുതിക്കുകയാണ്. നാളുകള്‍ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയെന്നും ആരാധകര്‍ ആഗ്രഹിച്ചിരുന്നൊരു വരവ് തന്നെയായിരുന്നു ഇത്തവണത്തേതെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ പൃഥ്വിരാജിന് അദ്ദേഹത്തിലെ അഭിനേതാവിനെ കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നു. മുണ്ടുടുത്ത് മീശ പിരിച്ചുള്ള വരവും മാസ്സ് ഡയലോഗുമൊക്കെയായി ആരാധകരെ ആവേശത്തിലാഴ്ത്തിയ വരവായിരുന്നു ലൂസിഫറിന്റേത്. ആദ്യദിനത്തിലെ അതേ സ്വീകാര്യത തന്നെയാണ് ഇപ്പോഴും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  മധുരരാജ കല്യാണം കഴിച്ചില്ലല്ലോ? അതിന് പിന്നിലെ കാരണത്തെക്കുറിച്ച് മമ്മൂട്ടി നല്‍കിയ മറുപടി വൈറല്‍!

  അധികം വൈകാതെ തന്നെ 100 കോടി നേട്ടവും ഈ സിനിമ സ്വന്തമാക്കിയിരുന്നു. 100 കോടിക്ക് പിന്നാലെയായാണ് 21 ദിവസം പിന്നിടുന്നതിനിടയില്‍ അടുത്ത സന്തോഷ വാര്‍ത്ത എത്തിയത്. സിനിമ 150 കോടി പിന്നിട്ട് കുതിക്കുകയാണെന്നുള്ള വിവരവുമായാണ് അണിയറപ്രവര്‍ത്തകരെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ഒഫീഷ്യല്‍ പേജിലൂടെയായിരുന്നു ചിത്രത്തിന്റെ കലക്ഷന്‍ വിവരം പുറത്തുവിട്ടത്. ബോക്‌സോപീസിലെ സകല റെക്കോര്‍ഡുകളും സിനിമ തിരുത്തിക്കുറിക്കുമെന്ന് നേരത്തെ തന്നെ ആരാധകര്‍ പറഞ്ഞിരുന്നു. അക്കാര്യമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 150 കോടി നേട്ടം പങ്കുവെച്ചെത്തിയ ആന്റണി പെരുമ്പാവൂരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഉടായിപ്പ് ആണോ?

  ഉടായിപ്പ് ആണോ?

  കലക്ഷനിലെ കണക്കുകളെക്കുറിച്ചറിയാനും കാത്തിരിക്കാറുണ്ട് ആരാധകര്‍. ആദ്യദിനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നതല്ല പ്രേക്ഷകരുടെ ഉത്തരവാദിത്തം. ദിവസേനയുള്ള പ്രകടനത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. തുടക്കം മുതലുള്ള അതേ പ്രകടനം തന്നെയാണ് ഇപ്പോഴും ലൂസിഫറിന് ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 150 കോടി പിന്നിട്ടുവെന്ന സന്തോഷവാര്‍ത്തയുമായാണ് അണിയറപ്രവര്‍ത്തകര്‍ എത്തിയത്. അതിനിടയിലാണ് ഈ റിപ്പോര്‍ട്ട് ഉടായിപ്പല്ലേ എന്ന സംശയം ഉന്നയിച്ച് വിമര്‍ശകരെത്തിയത്.

  തള്ളിന്‍രെ കാര്യത്തില്‍ കുറവില്ല

  തള്ളിന്‍രെ കാര്യത്തില്‍ കുറവില്ല

  ബോക്സോഫീസിലെ പ്രകടനം സഹിക്കാം, പക്ഷേ ആന്‍റണി ചേട്ടന്‍റെ തള്ളിന് ഒരു കുറവുമില്ലെന്നും അത് സഹിക്കാനാവുന്നില്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്‍റ്. സിനിമയുടെ വ്യാജപതിപ്പ് പുറത്തുവിട്ടയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചതായി വ്യക്തമാക്കിയും ലൂസിഫര്‍ സംഘമെത്തിയിരുന്നു. വിദേശത്തുനിന്നുമായിരുന്നു ഒരാള്‍ ലൂസിഫര്‍ വ്യാജ പ്രിന്‍റ് കാണുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള വിവരവും പുറത്തുവന്നിരുന്നു.

  എത്ര പൂജ്യമുണ്ടെന്നറിയുമോ?

  എത്ര പൂജ്യമുണ്ടെന്നറിയുമോ?

  150 കോടി കണക്ക് പറയുന്ന ചേട്ടന് പൂജ്യത്തെക്കുറിച്ച് വല്യ ധാരണയുമുണ്ടോ ആവോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സന്തോഷം പങ്കുവെച്ചെത്തിയതിന് പിന്നാലെയായാണ് ആന്‍റണിക്കെതിരെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയും എത്തിയത്. സഭ്യമല്ലാത്ത തരത്തിലുള്ള കമന്‍റുകളും അദ്ദേഹത്തിന്‍റെ പോസ്റ്റിന് കീഴിലുണ്ട്. റിലീസിന് മുന്നോടിയായിത്തുടങ്ങിയ വിമര്‍ശനം ഇപ്പോഴും അതേ പോലെ തുടരുകയാണ്.

  താരങ്ങള്‍ പിന്തുണച്ചില്ലല്ലോ?

  താരങ്ങള്‍ പിന്തുണച്ചില്ലല്ലോ?

  ലൂസിഫര്‍ 8 ദിവസം പിന്നിടുന്നതിനിടയില്‍ 100 കോടി നേടിയെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ മോഹന്‍ലാലും ആ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. ഈ സിനിമയില്‍ പ്രവര്‍ത്തിക്കാത്ത ഒരു താരം പോലും അതിനെ പിന്തുണച്ചില്ലെന്നും ഈ റെക്കോര്‍ഡ് സത്യമാണെങ്കില്‍ മലയാള സിനിമയുടെ അഭിമാന നേട്ടത്തില്‍ അവരും സന്തോഷിക്കേണ്ടതല്ലേയെന്നാണ് ഒരു ആരാധകന്‍റെ ചോദ്യം. മോഹന്‍ലാല്‍ ഫാന്‍സ് പറയുന്ന പോലെ എല്ലാവരും അസ്വസ്ഥരാണോയെന്ന സംശയവും ഉന്നയിച്ചാണ് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

  വയനാടൻ തമ്പാനും ഭദ്രൻ സിനിമയ്ക്കും സംഭവിച്ചത്?

  വയനാടൻ തമ്പാനും ഭദ്രൻ സിനിമയ്ക്കും സംഭവിച്ചത്?

  പേരൻപ് ഇറങ്ങിയപ്പോൾ മലയാള സിനിമ മുഴുവൻ മമ്മൂക്കയെ പ്രശംസിച്ചിരുന്നു..
  എന്ത് കൊണ്ട് മോഹൻലാലിനെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ മലയാള സിനിമയിലെ നിലവിലെ പ്രമുഖ സംവിധായകർ ഒന്നും വരുന്നില്ല..മോഹൻലാലിന്റയും ഫാന്സിന്റെയും ഭാഷയിൽ പറഞ്ഞാൽ അങ്ങേര് ഇവിടുത്തെ ഒരേയൊരു രാജാവ് അല്ലെ..? വൈശാഖ് അമൽ നീരദ്,നാദിർഷ,ദിലീഷ് പോത്തൻ തുടങ്ങി ജോഷി,ഹരിഹരൻ,കെ മധു പോലുള്ള ഇതിഹാസങ്ങൾ വരെ സ്റ്റാര്‍ വാല്യു ഇല്ലാത്ത മമ്മൂട്ടിയുടെ മുൻപിൽ പോയി ക്യൂ നിൽക്കുന്നത് എന്ത് കൊണ്ടാണ്...?
  മോഹൻലാലിനെ വെച്ച് സിനിമ നിർമിക്കാൻ എന്ത് കൊണ്ടാണ് ആന്റണി അല്ലാത്തൊരു നിർമ്മാതാവ് വരാത്തത്...? രണ്ട് 100 കോടിയുണ്ട് എന്ന് ഫാൻസ്‌ വിശേഷിപ്പിക്കുന്ന മോഹൻലാലിൻറെ വയനാടൻ തമ്പാനും ഭദ്രൻ സിനിമയും ഉപേക്ഷിച്ച് നിർമ്മാതാക്കൾ ഓടാൻ കാരണം എന്താണ്..? ട്രക്കിങ്ങിൽ എല്ലായിടത്തും മുൻപന്തിയിൽ ഉള്ള മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ നിർമാതാക്കൾ തയ്യാറാവാത്തത് എന്ത് കൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങളും വിമര്‍ശകര്‍ ഉന്നയിച്ചിട്ടുണ്ട്.

   നേട്ടത്തില്‍ അസൂയ

  നേട്ടത്തില്‍ അസൂയ

  മലയാള സിനിമയുടെ താരചക്രവര്‍ത്തിയായ മോഹന്‍ലാലിന്‍റെ നേട്ടത്തില്‍ അസൂയയുള്ളവരാണ് ഇത്തരത്തില്‍ വിമര്‍ശനവുമായി എത്തുന്നതെന്നാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത് .സിനിമയെ കൃത്യമായി മനസ്സിലാക്കിയ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള അദ്ദേഹത്തിന്‍റെ വരവ് ഇന്‍ഡസ്ട്രി ഹിറ്റുമായിത്തന്നെയാണെന്നും അവര്‍ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ബോക്സോഫീസില്‍ ഏറ്റുമുട്ടുകയാണ്. ഫാന്‍സ് പ്രവര്‍ത്തകരും ഇതാഘോഷമാക്കി മാറ്റുന്നുണ്ട്. 150 കോടിക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചുവെങ്കിലും വിമര്‍ശനപ്പെരുമഴ തുടരുകയാണ്.

  പോസ്റ്റ് കാണാം

  ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റ് കാണാം.

  English summary
  Llucifer enters 150 crore club, Antony Perumabvoor got criticised
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X