For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനും മോഹന്‍ലാലിനും സന്തോഷിക്കാം! വീണ്ടുമൊരു ചരിത്രനേട്ടം! ലൂസിഫര്‍ 150 കോടി പിന്നിട്ടു!

  |
  150 കോടി ക്ലബ്ബിൽ സ്‌ഥാനം പിടിച്ച് ലൂസിഫർ

  മലയാള സിനിമയിലെ സകലമാന റെക്കോര്‍ഡുകളും മാറി നില്‍ക്കുകയാണ് ലൂസിഫറിന് മുന്നില്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയായിരുന്നു ഇത്. ടിയാന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ചുള്ള പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ നടന്നത്. ഭാവിയില്‍ താന്‍ സംവിധായകനായി അരങ്ങേറുമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കുമെന്നും പൃഥ്വിരാജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടക്കകാരന്റെ അധികപ്രസംഗമായാണ് പലരും അന്നതിനെ വിമര്‍ശിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് അതേ പോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. വിമര്‍ശകര്‍ പോലും അദ്ദേഹത്തിന്റെ സിനിമയ്ക്ക് കൈയ്യടിക്കുന്ന കാഴ്ചയായിരുന്നു.

  മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ കൃത്യമായി ഉപയോഗിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞുവെന്നായിരുന്നു ആരാധകരും പറഞ്ഞത്. സിനിമയെക്കുറിനച്ച് അധികം വാചാലനാവാതെ പ്രേക്ഷകര്‍ കണ്ടതിന് ശേഷം സംസാരിക്കട്ടയെന്നായിരുന്നു പൃഥ്വിയുടെ നിലപാട്. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢി തിരികയെടുത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. പ്രിയദര്‍ശിനി രാംദാസായി മഞ്ജു വാര്യരും ജതിന്‍ രാംദാസായി ടൊവിനോ തോമസും ഗോവര്‍ധനായി ഇന്ദ്രജിത്തും സെയ്ദ് മസൂദായി പൃഥ്വിരാജുമെത്തിയ സിനിമയെത്തേടി മറ്റൊരു സുവര്‍ണ്ണ നേട്ടമെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശീര്‍വാദ് സിനിമാസാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ഈ സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പുതിയ നേട്ടം

  പുതിയ നേട്ടം

  ബോക്‌സോഫീസിലെ മുഴുവന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് ലൂസിഫര്‍ മുന്നേറുന്നത്. ആദ്യദിനത്തിലെ വെല്ലുന്ന തരത്തിലുള്ള തിരക്ക് തന്നെയാണ് ഇപ്പോഴും സിനിമയ്ക്ക്. കേരളത്തില്‍ മാത്രമല്ല ജിസിസിയില്‍ നിന്നും ഗംഭീര നേട്ടമാണ് സിനിമ സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡുമായാണ് സിനിമ മുന്നേറുന്നത്. മലയാളത്തിന്‍രെ താരരാജാവും യുവസൂപ്പര്‍ സ്റ്റാറും ഒരുമിച്ചപ്പോള്‍ അതൊരു ഒന്നൊന്നര വരവായി മാറുകയായിരുന്നു. 2019 ലെ ആദ്യ ബ്ലോക്ക് ബസ്റ്ററും 100 കോടി സ്വന്തമാക്കുകയും ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിനെത്തേടി പുതിയൊരു നേട്ടം എത്തിയിരിക്കുകയാണ് ഇപ്പോള്‍.

   150 കോടി

  150 കോടി

  രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടയില്‍ത്തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയാണ് ഈ നേട്ടം ആദ്യമായി മലയാള സിനിമ സ്വന്തമാക്കിയത്. വീണ്ടും മോഹന്‍ലാല്‍ അതേ നേട്ടം ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ സിനിമ 150 കോടി സ്വന്തമാക്കിയെന്ന സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആശീര്‍വാദ് സിനിമാസാണ് ഈ നേട്ടത്തെക്കുറിച്ച് അറിയിച്ചത്. താരങ്ങളും ആരാധകരുമൊക്കെ ഈ സന്തോഷവാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. 21 ദിവസം കൊണ്ടാണ് ലൂസിഫര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

  മോഹന്‍ലാലിന്റെ തിരിച്ചുവരവ്

  മോഹന്‍ലാലിന്റെ തിരിച്ചുവരവ്

  പൂര്‍വ്വാധികം ശക്തിയോടെ മോഹന്‍ലാല്‍ തിരിച്ചെത്തിയിരിക്കുകയാണ്. ബോക്‌സോഫീസിലെ താരരാജാവ് എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയുള്ള പ്രയാണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് ഇത്തവണ അദ്ദേഹം എത്തിയത്. തോള്‍ ചെരിച്ചുള്ള വരവും നെടുനീളന്‍ ഡയലോഗുമൊക്കെ ആരാധകരെ കോരിത്തരിപ്പിക്കുന്ന തരത്തിലാണ്. മുണ്ടുടുത്ത് മീശ പിരിച്ച് ഹീറോയിസം കാണിച്ചിരുന്ന പഴയ മോഹന്‍ലാലിനെയാണ് ഈ സിനിമയില്‍ കാണുന്നത്.

  മഞ്ജു വാര്യരുടെ കരിയര്‍ ബെസ്റ്റ്

  മഞ്ജു വാര്യരുടെ കരിയര്‍ ബെസ്റ്റ്

  മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിലെ നായിക, ഈ ക്രഡിറ്റ് മഞ്ജു വാര്യര്‍ക്ക് സ്വന്തമാണ്. പുലിമുരുകനിലൂടെയാണ് ഈ നേട്ടം മലയാളത്തിന് സ്വന്തമായതെങ്കിലും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യപ്രാധാന്യമായിരുന്നു. ലൂസിഫറില്‍ ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിച്ചത്. തെറ്റിദ്ധാരണകളിലൂടെയായിരുന്നു തന്റെ ജീവിതമെന്ന് മനസ്സിലാക്കിയതിന് ശേഷമുള്ള പ്രിയദര്‍ശിനിയുടെ ഓരോ നീക്കവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയുമായി നടത്തുന്ന കൂടിക്കാഴ്ച അതിനുദാഹരണമാണ്. അതിനായി തെരഞ്ഞെടുത്ത സ്ഥലത്തിനും പ്രത്യേകതകളേറെയായിരുന്നു.

   ടോവിനോയും തിളങ്ങി

  ടോവിനോയും തിളങ്ങി

  ജതിന്‍ രാംദാസ് എന്ന യുവരാഷ്ട്രീയക്കാരാനായാണ് ടൊവിനോ തോമസ് എത്തിയത്. ലുക്കിലും വാക്കിലും അഭിനയത്തിലും വ്യത്യസ്തമായ കഥാപാത്രത്തെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. വന്‍ജനാവലിയെ അഭിമുഖീകരിക്കുന്ന ജതിന്‍രെ പ്രസംഗത്തിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ജതിനും സ്റ്റീഫനും നേരില്‍ക്കാണുന്ന രംഗങ്ങള്‍ കൂടി ചിത്രത്തിലുണ്ടാവേണ്ടിയിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇച്ചായന്‍ പറഞ്ഞിട്ടാണ് താനെത്തിയതെന്ന് പറയുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ കാണുന്നുണ്ടായിരുന്നില്ല.

  താരനിര്‍ണ്ണയം കിടുക്കി

  താരനിര്‍ണ്ണയം കിടുക്കി

  അഭിനേതാവായ പൃഥ്വിരാജിനെ അറിയാത്തവരില്ല, ആദ്യമായൊരുക്കിയ സിനിമയ്ക്ക് പെര്‍ഫെക്റ്റായ താരങ്ങളെക്കൂടിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഈ സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും പെര്‍ഫെകറ്റെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. അതാത് കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും സിനിമ പൂര്‍ത്തിയാക്കിയത്. ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ് വില്ലനായെത്തിയപ്പോഴും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയായിരുന്നു ഇത്. വിനീതായിരുന്നു അദ്ദേഹത്തിന് ശബദ്ം നല്‍കിയത്.

  രണ്ടാം ഭാഗം വരുമോ?

  രണ്ടാം ഭാഗം വരുമോ?

  ആരാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ചോദ്യമുള്‍പ്പടെ നിരവധി സംശയങ്ങള്‍ ബാക്കിയാക്കിയാണ് ലൂസിഫര്‍ അവസാനിച്ചത്. അബ്രഹാം ഖുറേഷിയായുള്ള വരവിലും ഉത്തരംകിട്ടാ ചോദ്യങ്ങളാണ്. ലൂസിഫറിന് രണ്ടാം ഭാഗമൊരുങ്ങുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു. പൃഥ്വിരാജിനൊപ്പം വീണ്ടും സിനിമയുമായി എത്തുമെന്ന മുരളി ഗോപി പറഞ്ഞപ്പോള്‍ പൃഥ്വിയും അത് ശരിവെച്ചിരുന്നു. ഇതോടെയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്. അടുത്ത് തന്നെ അതേക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  പൃഥ്വിരാജിന് അഭിമാനിക്കാം

  പൃഥ്വിരാജിന് അഭിമാനിക്കാം

  നവാഗത സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന് അഭിമാനിക്കാവുന്ന നേട്ടമാണ് ലൂസിഫര്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. മേക്കിങ്ങിലെ പ്രത്യേകതകളും പ്രമേയത്തിലെ വ്യത്യസ്തതകളേയുമൊക്കെ സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. 21 ദിവസത്തിനുള്ളില്‍ 150 കോടി ക്ലബിലെത്തിയ സിനിമ അധികം വൈകാതെ തന്നെ 200 കോടിയും പിന്നിടുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

  പോസ്റ്റ് കാണാം

  ആശീര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Lucifer enters 150 crore club, see the latest updation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X