മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവില്‍ ബോക്സോഫീസും കുലുങ്ങി! ലൂസിഫര്‍ കലക്ഷന്‍ ഇങ്ങനെ! കാണൂ!

Recommended Video

ലൂസിഫർ അഞ്ചാം ദിനത്തിലും ഗംഭീര പ്രകടനം | filmibeat Malayalam

കൈനിറയെ സിനിമകളോ എടുത്ത് പറയത്തക്കോ ഹിറ്റ് സിനിമകളോ ഇല്ലാതെയാണ് മോഹന്‍ലാല്‍ അടുത്ത കാലത്തായി മുന്നേറിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകള്‍ക്ക് റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമോ കലക്ഷനോ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളായിരുന്നില്ല അദ്ദേഹത്തെ തേടിയെത്തിയത്. എല്ലാവിധ വിമര്‍ശനങ്ങളേയും കാറ്റില്‍ പറത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അതിന് കാരണക്കാരനായതോ പൃഥ്വിരാജും. ഇരുവരും ചേര്‍ന്നുള്ള കൊലകൊല്ലി വരവില്‍ ബോക്‌സോഫീസിലും കുലുങ്ങിയിരിക്കുകയാണ്.

ഭാവിയില്‍ സംവിധായകനായി വരുമെന്നും മോഹന്‍ലാലിനെയായിരിക്കും നായകനാക്കുന്നതെന്നുമുള്ള കാര്യത്തെക്കുറിച്ചും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ ബോക്‌സോഫീസ് മാത്രമല്ല ആഗോളതലത്തിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റെക്കോര്‍ഡുകളെയെല്ലാം പഴങ്കഥയാക്കിയാണ് സിനിമ മുന്നേറുന്നത്. പ്രദര്‍ശനത്തിന്‍രെ കാര്യത്തിലായാലും ബോക്‌സോഫീസ് പ്രകടനത്തിലൂടെയായാലും സിനിമ മുന്നേറുകയാണ്. ലൂസിഫര്‍ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

അഞ്ചാം ദിനത്തിലും ഗംഭീര പ്രകടനം

അഞ്ചാം ദിനത്തിലും ഗംഭീര പ്രകടനം

റിലീസ് ചെയ്ത് ആ്ദ്യ ദിനത്തിലെ അതേ പ്രകടനം തന്നെ ആവര്‍ത്തിക്കുകയാണ് ലൂസിഫര്‍ ഇപ്പോഴും. അഞ്ചാം ദിനത്തിലും ഗംഭീര പ്രകടനമാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്നതിന്‍രെ സന്തോഷത്തിലാണ് മോഹന്‍ലാലിന്റെ ആരാധകര്‍. സിനിമ ഗംഭീരമായി കുതിക്കുന്നതിനിടയില്‍ അവധിയാഘോഷത്തിനായി പോയിരിക്കുകയാണ് നായകനും സംവിധായകനും.

വീക്കെന്‍ഡിലെ പ്രകടനം

വീക്കെന്‍ഡിലെ പ്രകടനം

ബോക്‌സോഫീസില്‍ മോഹന്‍ലാലിന്‍രെ പഴയ പ്രൗഢി തിരികെക്കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. സൗത്ത് ഇന്ത്യയിലെ ടോപ് ഒാപ്പണിങ് വീക്കന്‍ഡ് കലക്ഷനില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ലൂസിഫര്‍. 28 കോടിയിലധികമാണ് സിനിമയ്ക്ക് ലഭിച്ചത്. 46.58 കോടിയുമായി പേട്ടയാണ് ഒന്നാം സ്ഥാനത്തുള്ളത്. വിജയകരമായി മുന്നേറുന്നതിനിടയിലും ഒരുവിഭാഗം കുപ്രചാരണവും ഡിഗ്രേഡിങ്ങ് ശ്രമവുമൊക്കെയായി രംഗത്തെത്തിയിട്ടുണ്ട്.

വര്‍ക്കിങ് ഡേയ്‌സിലും

വര്‍ക്കിങ് ഡേയ്‌സിലും

വര്‍ക്കിങ് ഡേയെസെന്നോ വാരാന്ത്യമെന്നോ വ്യത്യാസമില്ലാത്ത തരത്തില്‍ ജനപ്രവാഹമാണ് തിയേറ്ററുകളില്‍. കുട്ടികളും മുതിര്‍ന്നവരും മാത്രമല്ല പ്രായമായവരും ചിത്രം കാണാനായി എത്തുന്നുണ്ട്. മോഹന്‍ലാലിന്റെ അറസ്റ്റ് കണ്ട് വാവിട്ട് നിലവിളിക്കുന്ന കുഞ്ഞ് ആരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ് പലരും.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 50 ലക്ഷവും നേടി കുതിക്കുകയാണ് ലൂസിഫര്‍.10.96 ലക്ഷമാണ് ചിത്രത്തിന് അഞ്ചാം ദിനത്തില്‍ ലഭിച്ചിട്ടുള്ളത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും അതിവേഗം 50 ലക്ഷം സ്വന്തമാക്കിയാണ് സിനിമ കുതിക്കുന്നത്. ഇതുവരെയായി 61.04 ലക്ഷമാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. അധികം വൈകാതെ തന്നെ സിനിമയ്ക്ക് 1 കോടി ലഭിക്കുമെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

ട്രിവാന്‍ഡ്രത്തുനിന്നും നേടിയത്

ട്രിവാന്‍ഡ്രത്തുനിന്നും നേടിയത്

തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയ്ക്ക് റിലീസ് ദിനം മുതല്‍ വന്‍വരവേല്‍പ്പാണ് അനന്തപുരി നല്‍കിയത്. അനന്തപുരിയുടെ അഭിമാന താരങ്ങള്‍ കൂടിയാണ് മോഹന്‍ലാലും പൃഥ്വിരാജും. അഞ്ചാം ദിനത്തിലും പതറാതെ കുതിക്കുകയാണ് സിനിമയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 93.71 ശതമാനം ഒക്യുപെന്‍സിയോടെ 4.32 ലക്ഷമാണ് ലൂസിഫറിന് അഞ്ചാം ദിനത്തില്‍ ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. ഇതുവരെയായി 26.21 ലക്ഷമാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.

 100 കോടി അകലെയല്ല

100 കോടി അകലെയല്ല

100 കോടി ക്ലബില്‍ ലൂസിഫര്‍ എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കം മുതല്‍ത്തന്നെ പുറത്ത് വന്നിരുന്നു. അധികം വൈകാതെ തന്നെ ഇത് സംഭവിച്ചേക്കുമെന്നാണ് ആരാധകരും പറയുന്നത്. വിഷുവിന് മുന്നോടിയായുള്ള റിലീസ് മാമാങ്കത്തിന് തുടക്കമിട്ടെത്തിയ ലൂസിഫറിനെ വെല്ലാന്‍ ഇനി വരുന്ന സിനിമകള്‍ക്ക് കഴിയുമോയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X