സ്റ്റീഫന്‍ നെടുമ്പള്ളിയുടെ തേരോട്ടം അവസാനിക്കുന്നില്ല! പുതിയ റെക്കോര്‍ഡുമായി ലൂസിഫര്‍! കാണൂ!

ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിച്ചത്. അഭിനേതാവായെത്തിയപ്പോള്‍ തന്നെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് താരപുത്രന്റെ അതിമോഹമാണെന്ന് പറഞ്ഞ് വിമര്‍ശിച്ചവര്‍ പോലും അദ്ദേഹത്തിനായി കൈയ്യടിച്ച് രംഗത്തെത്തിയിരുന്നു. ആദ്യദിനത്തില്‍ 12 കോടി സ്വന്തമാക്കിയ ചിത്രം 8 ദിവസം കഴിയുന്നതിനിടയില്‍ 100 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

കാസറ്റിങ്ങിന്റെ കാര്യത്തിലും മോഹന്‍ലാലെന്ന അഭിനേതാവിനെ കൃത്യമായി വിനിയോഗിക്കുന്നതിലും പൃഥ്വിരാജ് വിജയിച്ചുവെന്നായിരുന്നു സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ പറഞ്ഞത്. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയെന്നായിരുന്നു ആരാധകരും പറഞ്ഞത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. യഥാര്‍ത്ഥത്തില്‍ ആരാണ് സ്റ്റീഫനെന്നുള്ള കാര്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. ഇതിനായി രണ്ടാം ഭാഗം ഒരുക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

Lucifer

ബോക്‌സോഫീസില്‍ പുതുചരിത്രം കുറിച്ച് മുന്നേറിയ ലൂസിഫര്‍ 17ാം ദിനത്തിലും പതറാതെ മുന്നേറുകയാണ്. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ച് വരുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 6.32 ലക്ഷമാണ് ശനിയാഴ്ച ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതുവരെയായി ഇവിടെ നിന്നും 1.53 കോടി സ്വന്തമാക്കിയാണ് ചിത്രം കുതിക്കുന്നത്. 17 ദിവസത്തിലേക്കെത്തിയപ്പോഴാണ് പുതിയൊരു റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയത്. ഓള്‍ കേരള കാര്‍ണിവല്‍ മൂവീസില്‍ നിന്നും 4 കോടി ഗ്രോസ് നേടിയിരിക്കുകയാണ് ഈ സിനിമ. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നേട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X