twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫറിനെത്തെടി മറ്റൊരു അപൂര്‍വ്വനേട്ടം! സത്യം സിനിമാസില്‍ മലയാളം മാത്രമല്ല തമിഴ് പതിപ്പും! കാണൂ!

    |

    Recommended Video

    ലൂസിഫറിനെ തേടി മറ്റൊരു അപൂര്‍വ്വനേട്ടം

    നടന്‍ മാത്രമല്ല നല്ലൊരു സംവിധായകനാവാനുള്ള കഴിവും തനിക്കുണ്ടെന്ന് തെളിയിച്ചാണ് പൃഥ്വിരാജ് സുകുമാരന്‍ മുന്നേറുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. കൈയ്യെത്തിപ്പിടിക്കാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് ചിത്രത്തിന്റെ കുതിപ്പ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ മാത്രമല്ല സംവിധായകരേയും അണിയറപ്രവര്‍ത്തകരേയും ഞെട്ടിച്ചിരുന്നു അദ്ദേഹം. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഈ കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമകളൊരുങ്ങുമെന്ന് മുരളി പറഞ്ഞപ്പോള്‍ പൃഥ്വിരാജും അത് ശരിവെച്ചിരുന്നു. ഏതായിരിക്കും ഈ സിനിമയെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

    ഗായിക മാത്രമല്ല റിമി ടോമി നല്ലൊരു നര്‍ത്തകി കൂടിയാണ്! ഡാന്‍സ് വീഡിയോ വൈറലാവുന്നു! കാണൂ!ഗായിക മാത്രമല്ല റിമി ടോമി നല്ലൊരു നര്‍ത്തകി കൂടിയാണ്! ഡാന്‍സ് വീഡിയോ വൈറലാവുന്നു! കാണൂ!

    200 കോടി നേട്ടവുമായി കുതിക്കുകയാണ് സിനിമ. അതിനിടയിലാണ് തമിഴ് ആരാധകരെ ത്രസിപ്പിക്കാനായി സിനിമയുടെ തമിഴ് പതിപ്പെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും എക്കാലത്തേയും മികച്ച കലക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചത്. മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നുവെങ്കിലും സിനിമയെക്കുറിച്ച് പിന്നീട് അധികം വാചാലനായിരുന്നില്ല. ചുരുങ്ങിയ വാക്കുകളിലൂടെയായിരുന്നു താരപുത്രന്‍ സംസാരിച്ചത്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സിനിമയുടെ തമിഴ് പതിപ്പ് കൂടി എത്തിയതോടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പേരന്‍പിലൂടെ മികച്ച നടനാവാന്‍ മമ്മൂട്ടി! ദേശീയ അവാര്‍ഡ് നോമിനേഷനില്‍ അമുദവനുമുണ്ട്! കാണൂ!പേരന്‍പിലൂടെ മികച്ച നടനാവാന്‍ മമ്മൂട്ടി! ദേശീയ അവാര്‍ഡ് നോമിനേഷനില്‍ അമുദവനുമുണ്ട്! കാണൂ!

    വീണ്ടും റെക്കോര്‍ഡ്

    വീണ്ടും റെക്കോര്‍ഡ്

    നിലവിലെ പല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ലൂസിഫര്‍ കുതിക്കുന്നത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് സിനിമയുടെ കുതിപ്പ്. ഒന്നിന് പുറകെ ഒന്നൊന്നായി റെക്കോര്‍ഡുകളെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്റെ കൊലകൊല്ലി വരവില്‍ ബോക്‌സോഫീസും കുലുങ്ങിയിരുന്നു. ആദ്യ വാരം പിന്നിടുന്നതിനിടയില്‍ത്തന്നെ 100 കോടി നേട്ടം ചിത്രത്തെ തേടിയെത്തിയിരുന്നു. നിര്‍ത്താതെയുള്ള പ്രദര്‍ശനത്തിലൂടെയും സിനിമ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

    തമിഴ് പതിപ്പിന് ഗംഭീര സ്വീകരണം

    തമിഴ് പതിപ്പിന് ഗംഭീര സ്വീകരണം

    മലയാള പതിപ്പ് ഗംഭീരമായി മുന്നേറുന്നതിനിടയിലാണ് സിനിമയുടെ തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെത്തിയത്. അജിത്തായിരിക്കും റീമേക്ക് പതിപ്പില്‍ നായകനായെത്തുന്നതെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനിടയിലാണ് സിനിമയ്ക്ക് തമിഴ് ഡബ്ബിംഗുമായെത്തുന്നുവെന്ന് പൃഥ്വിരാജ് അറിയിച്ചത്. മെയ്് 3നായിരുന്നു തമിഴ് പതിപ്പ് എത്തിയത്. പതിവ് പോലെ തന്നെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.

    സത്യം സിനിമാസില്‍ നിന്നും

    സത്യം സിനിമാസില്‍ നിന്നും

    പുതിയൊരു നേട്ടവുമായാണ് ലൂസിഫറിന്റെ കുതിപ്പ്. ചെന്നൈയിലെ വലിയ തിയേറ്ററുകളിലൊന്നായ സത്യം സിനിമാസില്‍ നിന്നുമാണ് അപൂര്‍വ്വ നേട്ടം ചിത്രത്തെ തേടിയെത്തിയത്. റിലീസ് ചെയ്ത ദിനം മുതല്‍ ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങളായിരുന്നു ഇവിടെ. ഇതാദ്യമായി ഒരു സിനിമയുടെ മലയാള പതിപ്പും തമിഴ് പതിപ്പും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ. തമിഴ്‌നാട്ടില്‍ നിന്നും എക്കാലത്തേയും മികച്ച കലക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന് തമിഴ് പതിപ്പൊരുങ്ങിയപ്പോഴും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    സംവിധായകനെ അടയാളപ്പെടുത്തി

    സംവിധായകനെ അടയാളപ്പെടുത്തി

    പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകനെ അടയാളപ്പെടുത്തിയാണ് ലൂസിഫര്‍ മുന്നേറുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നിന്നും പിന്നിലേക്കുള്ള വരവ് അത്ര എളുപ്പമല്ലെന്നാണ് പലരും പറയാറുള്ളത്. 2000 ലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലും പൃഥ്വി കൂളായിരുന്നുവെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ച് സെറ്റില്‍ നടപ്പുണ്ടായിരുന്നുവെന്നുമായിരുന്നു സഹതാരങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്.

    അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു

    അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു

    മുരളി ഗോപി-പൃഥ്വിരാജ് കോംപോയിലെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യ സിനിമ മോശമായാല്‍പ്പിന്നെ സംവിധാനമില്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. താരപുത്രന്റെ അമിത പ്രതീക്ഷയായാണ് പലരും ഇക്കാര്യത്തെ വിലയിരുത്തിയത്. എന്നാല്‍ ലൂസിഫര്‍ ചരിത്രമായി മാറിയപ്പോള്‍ പലരും അഭിപ്രായം മാറ്റുകയായിരുന്നു. ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങുന്ന അടുത്ത സിനിമ ലൂസിഫറിന്റെ രണ്ടാം ഭാഗമായിരിക്കുമോ അതോ പുതിയ സിനിമയായിരിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

    തമിഴ് പോസ്റ്ററും തരംഗമായി

    തമിഴ് പോസ്റ്ററും തരംഗമായി

    തമിഴ് പതിപ്പുമായെത്തുന്ന കാര്യത്തെക്കുറിച്ച് അറിയിച്ചത് പൃഥ്വിരാജ് തന്നെയായിരുന്നു. സെയ്ദ് മസൂദ്, പ്രിയദര്‍ശിനി രാംദാസ്, സ്റ്റീഫന്‍ നെടുമ്പള്ളി മൂവരും ഒരുമിച്ചുള്ള തമിഴ് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ഈ പോസ്റ്റര്‍ തരംഗമായി മാറിയത്. സത്യം സിനിമാസില്‍ തമിഴ്- മലയാളം പതിപ്പുകള്‍ ഒരുമിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നേരത്തെ ബാഹുബലിയുടെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ ഒരേ സമയം പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരേ സിനിമയുടെ രണ്ട് വ്യത്യസ്തമായ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

    English summary
    Lucifer got another record from Sathyam Cinemas Chennai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X