പൃഥ്വിരാജും മോഹന്‍ലാലും ഒരുമ്പെട്ടിറങ്ങിയപ്പോള്‍ ചരിത്രവും വഴിമാറി! ലൂസിഫറിന് പുതിയ നേട്ടം!

Recommended Video

പൃഥ്വിയും മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ ചരിത്രവും വഴിമാറി

പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിന്റെ ആരാധകര്‍ കാണാനാഗ്രഹിച്ച ചിത്രവുമായാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തിയത്. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശത്തിനിടയില്‍ നിരവധി സംശയങ്ങളാണ് പ്രേക്ഷക മനസ്സില്‍ ബാക്കിവെച്ചത്. ഉത്തരംകിട്ടാ ചോദ്യങ്ങളുമായാണ് സിനിമ അവസാനിച്ചത്. ഭാവിയില്‍ സംവിധായകനായി എത്തുമെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു പൃഥ്വിരാജ്. നടനായി മുന്നേറുന്നതിനിടയിലാണ് അദ്ദേഹം സ്വന്തം സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് ആലോചിച്ചപ്പോള്‍ മഞ്ജു വാര്യരും മോഹന്‍ലാലുമായിരുന്നു മനസ്സിലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കന്നിച്ചിത്രത്തിലൂടെ നിരവധി നേട്ടങ്ങളാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.

ബോക്‌സോഫീസില്‍ നിന്നും പുതുചരിത്രം കുറിച്ചാണ് ലൂസിഫറിന്റെ മുന്നേറ്റം. മലയാളക്കര മാത്രമല്ല തമിഴകവും ചിത്രത്തെ ഏറ്റെടുത്തിരുന്നു. പ്രേമത്തിന്റെ റെക്കോര്‍ഡും വെട്ടി ചിത്രം കുതിച്ചപ്പോഴാണ് തമിഴ് ഡബ്ബിംഗ് പതിപ്പുമായി പൃഥ്വിരാജ് എത്തിയത്. മെയ് 3നായിരുന്നു തമിഴ് പതിപ്പ് എത്തിയത്. പൃഥ്വിരാജിന്റെ മേക്കിംഗ് കിടുക്കിയെന്നും മോഹന്‍ലാല്‍ പതിവ് പോലെ തന്നെ അസാമാന്യ പ്രകടനവുമായാണ് എത്തിയതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്. 39 ദിവസം കൊണ്ട് കേരളത്തില്‍ 30,000 ഷോകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചിത്രം. അഞ്ചാം വാരത്തിലും ഹോള്‍ഡോവറാവാതെ കുതിക്കുകയാണ് സിനിമ.

Prithviraj

വേള്‍ഡ് വൈഡായി 40,000 ല്‍ അധികം ഷോ ഇതിനോടകം തന്നെ ലൂസിഫര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള നേട്ടങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നത്. ആദ്യഭാഗം വിജയകരമായി മാറിയതിന് പിന്നാലെ രണ്ടാം ഭാഗവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതേ കൂട്ടുകെട്ടില്‍ നിന്നും ഇനിയും സിനിമകളുണ്ടാവുമെന്ന് മുരളി ഗോപിയും പൃഥ്വിരാജും പറഞ്ഞിരുന്നുവെങ്കിലും ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ പൃഥ്വിയെത്തേടിയെത്തിയിരുന്നു. ഇനിയും നേട്ടങ്ങള്‍ വരുമെന്നും ഇത് വെറും തുടക്കം മാത്രമാണെന്നെുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X