ബോക്‌സോഫീസിലെ തരംഗമായി റെക്കോര്‍ഡുകള്‍ തിരുത്തിയ ലൂസിഫര്‍ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും! കാണൂ!

അഭിനേതാവായ പൃഥ്വിരാജിനെ കണ്ടപ്പോള്‍ നിറഞ്ഞ കൈയ്യടി നല്‍കിയ സന്ദര്‍ഭങ്ങള്‍ നിരവധിയായിരുന്നു. അന്ന് ഭാവിയില്‍ താന്‍ സംവിധായകനായി എത്തുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പരിഹസിച്ചവരെല്ലാം ഇപ്പോള്‍ അദ്ദേഹത്തിന്റെ നേട്ടത്തില്‍ അമ്പരന്നിരിക്കുകയാണ്. സംവിധായകനായി പൃഥ്വി സിനിമയില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അടുത്തെങ്ങും അത് സംഭവിക്കില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. മോഹന്‍ലാലിനേ നായകനാക്കി സിനിമയൊരുക്കുമെന്നറിയിച്ചപ്പോള്‍ എന്നായിരിക്കും അത് യാഥാര്‍ത്ഥ്യമാവുന്നതെന്നായിരുന്നു ആരാധകരും ചോദിച്ചത്. നയന്‍ ഇറങ്ങിയതിന് പിന്നാലെയായാണ് ലൂസിഫറും എത്തിയത്. മാര്‍ച്ച് 28നാണ് സിനിമയുമായി പൃഥ്വിയും സംഘവുമെത്തിയത്.

നിലവിലെ പല റെക്കോര്‍ഡുകളും ലൂസിഫറിന് മുന്നില്‍ തകര്‍ന്നടിയുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. ആദ്യദിനം മുതല്‍ത്തന്നെ സ്‌പെഷല്‍ ഷോകളും മറ്റുമായി വന്‍വേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്. സമീപകാലത്തൊന്നും മോഹന്‍ലാലിനെ ഇത്രയധികം നന്നായി ഒരു സംവിധായകനും വിനിയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളിലായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പൃഥ്വി ശരിക്കും തെളിയിക്കുകയായിരുന്നു.

Lucifer

ലൂസിഫറിന്റെ വിജയത്തെ ഗൂഗിളും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. റെക്കോര്‍ഡുകള്‍ തിരുത്തുന്ന ഹീറോയായാണ് മോഹന്‍ലാലിനെ ഗൂഗിള്‍ വിശേഷിപ്പിച്ചത്. താരരാജാവിന്‍രെ കൊലകൊല്ലി വരവിന് മുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുമെന്ന് ആരാധകര്‍ നേരത്തെ തന്നെ പ്രവചിച്ചതാണ്. ആദ്യദിനത്തില്‍ 12 കോടി നേടിയ സിനിമ 10 ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വാദം ശരിയാവുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X