ലാലേട്ടന്‍ വീണ്ടും ഒന്നാമത്! എറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്നത് ലൂസിഫറിനായി! കാണൂ
Recommended Video

മോഹന്‍ലാലിന്റെ ലൂസിഫറിനായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ലൂസിഫറിന്റെ ട്രെയിലര്‍ ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ലാലേട്ടന്റെ മുന്‍ ചിത്രങ്ങളെ പോലെ വലിയ റിലീസായിട്ടാണ് ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം മാര്‍ച്ച് അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ലൂസിഫറിനെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ലൂസിഫറിന്റെ വരവ്
ഒടിയനു ശേഷം ആരാധകരും പ്രേക്ഷകരും കൂടുതല്‍ കാത്തിരുന്നത് ലാലേട്ടന്റെ ലൂസിഫറിനു വേണ്ടിയായിരുന്നു. മാസ് ഹീറോ പരിവേഷമുളള താരത്തിന്റെ സ്റ്റീഫന്‍ നെടുമ്പളളിയെ കാണാനായിരുന്നു എല്ലാവരും തിരക്കു കൂട്ടിയത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൃഥ്വിരാജ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുമ്പോള്‍ അതിന് മികച്ച സ്വീകാര്യത തന്നെ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പൊളിറ്റിക്കല്‍ ത്രില്ലറായി എത്തുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

എറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന ചിത്രം
ലൂസിഫര്‍ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി ലിസ്റ്റില്‍ ചിത്രം ഒന്നാമത് എത്തിയിരിക്കുകയാണ്. 23.7 ശതമാനും വോട്ടുകള്‍ നേടിയാണ് മോഹന്‍ലാല്‍ ചിത്രം ആദ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഐഎംഡിബി ലിസ്റ്റ്
അതേസമയം ലൂസിഫറിന് തൊട്ടുപിന്നില്‍ നോട്ട് ബുക്ക് എന്ന ബോളിവുഡ് ചിത്രമാണ് എത്തിയിരിക്കുന്നത്. നിതിന്‍ കക്കറിന്റെ സംവിധാനത്തില്‍ മുഹസം ഭട്ട്,സഹീര്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് നോട്ട്ബുക്ക്. നോട്ട്ബുക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രമാണ് എത്തിയിരിക്കുന്നത്. നോട്ട്ബുക്ക് 20.2 വോട്ടുകള്‍ നേട്ടിയപ്പോള്‍ പിഎം നരേന്ദ്ര മോഡി 18.2 % ആണ് നേടിയിരിക്കുന്നത്.

മധുരരാജ ആറാമത്
വമ്പന്‍ ചിത്രങ്ങളാണ് ഐഎംഡിബി പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രം കളങ്ക് നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ മമ്മൂട്ടിയുടെ മധുരരാജ ആറാമതാണ് എത്തിയിരിക്കുന്നത്. ജംഗ്ലി,സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, റോമിയോ അക്ബര്‍ വാള്‍ട്ടര്‍ പഹര്‍ഗഞ്ച്, മഞ്ചേ ബിസ്‌ത്രേ 2 തുടങ്ങിയവയാണ് ലൂസിഫറിന് പിന്നില്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍.

ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമാണ്
അതേസമയം മാര്‍ച്ച് 28നാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനം ലൂസിഫറിന്റെതായി പല സ്ഥലങ്ങളിലും ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍ ഒന്നടങ്കമുളളത്.


Click it and Unblock the Notifications