»   » മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫര്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫര്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന നിരവധി സിനിമകളാണ് അണിയറിയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നടന്‍ എന്നതിനപ്പുറം സംവിധായകനാകുനുള്ള ശ്രമവും പൃഥ്വി തുടങ്ങിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ലൂസിഫര്‍ എന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.

ദുല്‍ഖറിനെ പാടി തോല്‍പ്പിക്കാന്‍ ആരുണ്ട് ഇവിടെ? ദുല്‍ഖര്‍ പാടിയ പറവ എന്ന സിനിമയിലെ പാട്ട് വൈറല്‍!!

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൃഥ്വി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്. ചിത്രം വലിയൊരു സസ്‌പെന്‍സാണ് ആരാധകര്‍ക്കായി ഒരുക്കുന്നത്.

പൃഥ്വിരാജിന്റെ സംവിധാനം

നടന്‍, ഗായകന്‍ എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുന്ന പൃഥ്വിരാജ് ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്.

ലൂസിഫര്‍


മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ലൂസിഫര്‍ എന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. അതിനിടെ സിനിമയെ കുറച്ചുളഌകാര്യങ്ങള്‍ വെളിപ്പെടുത്തി പൃഥ്വി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അഭിനയം

പ്രേക്ഷകര്‍ക്ക് വേണ്ടി സര്‍പ്രൈസ് ഒരുക്കിയിരിക്കുന്ന ചിത്രം മുന്നോട്ട് കൊണ്ടു പോവുന്നത് അഭിനയം ഒന്ന് കൊണ്ട് മാത്രമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.

സാങ്കേതിക മികവ്

സിനിമയുടെ പേര് കേട്ടപ്പോള്‍ തന്നെ വിഷ്വല്‍ എഫ്ക്ട്‌സിനും മറ്റ് ടെക്‌നീക്കല്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും ചിത്രത്തില്‍ അത്തരം കാര്യങ്ങളുടെ മികവ് ഒന്നുമില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.

മുരളി ഗോപിയുടെ തിരക്കഥ

ടിയാന്‍ എന്ന പൃഥ്വിരാജിന്റെ സിനിമയ്ക്ക് ശേഷം ലൂസിഫറിന് തിരക്കഥ ഒരുക്കുന്നതും നടന്‍ മുരളി ഗോപിയാണ്. കമാര സംഭവം എന്ന സിനിമയ്ക്കും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജിന്റെ കരിയര്‍

2002 ല്‍ സിനിമയിലെത്തിയ പൃഥ്വിരാജ് ഇതിനകം ഒരുപാട് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. അതില്‍ 8 സിനിമകളുടെ നിര്‍മാണം പൃഥ്വിരാജ് തന്നെയായിരുന്നു. അതിനൊപ്പം 9 സിനിമകളില്‍ പിന്നണി ഗായകനായും പൃഥ്വി തന്റെ കഴിവു പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ലൂസിഫര്‍ 2018 ല്‍

മോഹന്‍ലാലും പൃഥ്വിയും മറ്റ് സിനിമകളുടെ തിരക്കുകളിലായതിനാല്‍ ഇനിയും ചിത്രീകരണം ആരംഭിക്കാത്ത സിനിമ 2018 ലായിരിക്കും റിലീസ് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ സംവിധാനം ചെയ്യുന്നത്.

English summary
Lucifer Is An Actor's Film: Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam