മമ്മൂട്ടിയോ മോഹന്‍ലാലോ? ബോക്സോഫീസ് അടക്കി ഭരിച്ച് ലൂസിഫറിന്‍റെ കുതിപ്പ്! രാജ പൊട്ടിക്കുമോ? കാണൂ!
Recommended Video

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കീഴടങ്ങിയിരിക്കുകയാണ് പൃഥ്വിരാജിന് മുന്നില്‍. അഭിനയത്തിലൂടെ പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ താരം സമ്മാനിച്ചിട്ടുണ്ട്. ഭാവിയില്‍ സംവിധായകനായി എത്തുമെന്നറിയിച്ചപ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. പോരായ്മകളും ഉത്തരംകിട്ടാ സമസ്യയുമൊക്കെയുണ്ടെങ്കിലും ലൂസിഫര്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയാണ് കുതിക്കുന്നത്. ആദ്യ ദിനത്തിലെ അതേ കുതിപ്പ് തന്നെയാണ് സിനിമ ഇപ്പോഴും തുടരുന്നത്. റിലീസ് ചെയ്ത് നാളിത്രയായിട്ടും ഗംഭീര സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമീപകാല റിലീസുകളെ സംബന്ധിച്ച് സകലമാന റെക്കോര്‍ഡുകളേയും കൈപ്പിടിയിലൊതുക്കിക്കൊണ്ടാണ് ലൂസിഫര്‍ കുതിക്കുന്നത്. കുടുംബ പ്രേക്ഷകരും കുട്ടികളുമുള്‍പ്പടെ എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് തന്റെ വരവെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമാണ് പശ്ചാത്തലമെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ബൈജു തുടങ്ങിയവരുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണ് സിനിമയിലേതെന്ന് നിസംശയം പറയാം. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളേയും കൈപ്പിടിയിലൊതുക്കി കുതിക്കുന്ന സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബോക്‌സോഫീസ് കിംഗ്
മമ്മൂട്ടി കിംഗായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബോക്‌സോഫീസിലെ കിംഗായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയം സിനിമാമേഖലയേയും സാരമായി ബാധിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ മലയാള സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. അതിന് നിമിത്തമായതോ മോഹന്‍ലാല്‍ -പൃഥ്വിരാജ് കൂട്ടുകെട്ടിലെ ലൂസിഫറും. ബ്രഹ്മാണ്ഡമെന്നൊന്നും അവകാശപ്പെടാതെ തന്നെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയെക്കുറിച്ച് അധികം വാചാലനാവാതെ പ്രേക്ഷകര്‍ അതാസ്വദിക്കട്ടെ എന്ന നിലപാടിലായിരുന്നു സംവിധായകന്‍.

താരരാജാവിന്റെ ഗംഭീര വരവ്
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ടെങ്കിലും ആരാധകരെ നിരാശപ്പെടുത്തിയായിരുന്നു മോഹന്‍ലാല്‍ മുന്നേറിയിരുന്നത്. അത്തരത്തിലുള്ള എല്ലാവിധ കുറവുകളേയും പരിഹരിച്ചാണ് ലൂസിഫര്‍ കുതിക്കുന്നത്. പഴയ പ്രൗഢിയോടെ അദ്ദേഹം ബോക്‌സോഫീസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ആരാധകര്‍ കാണാനിഷ്ടപ്പെടുന്ന തരത്തിലുള്ള വരവ് തന്നെയായിരുന്നു ഇത്തവണത്തേത്. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ട്രിബ്യൂട്ടുമായിത്തന്നെയാണ് പൃഥ്വിരാജ് എത്തിയത്.

പൃഥ്വിരാജിന്‍രെ മേക്കിംഗ് കിടുക്കി
മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയതിനൊപ്പം സിനിമയുടെ മര്‍മ്മപ്രധാനമായ രംഗങ്ങളെ നിയന്ത്രിക്കാന്‍ സ്‌ക്രീനിലും പൃഥ്വിയുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള വരവില്‍ ബോക്‌സോഫീസും തകരുകയായിരുന്നു. അധികം ഡയലോഗ് പോലുമില്ലാതെയായിരുന്നു പൃഥ്വിയുടെ വരവ്. താരനിര്‍ണ്ണയത്തെക്കുറിച്ച് പെര്‍ഫെക്റ്റ് എന്ന ഒരൊറ്റ വാക്ക് മാത്രമേ പറയാനാവൂയെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ഇതിലും മികച്ച അഭിനന്ദനം അദ്ദേഹത്തിന് ഇനി കിട്ടാനുണ്ടോ.

100 കോടി അകലെയല്ല
ആദ്യ ആഴ്ച പൂര്‍ത്തിയാവുന്നതിനിടയില്‍ത്തന്നെ 50 കോടി നേട്ടം സിനിമയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രവുമായാണ് തന്റെ കുതിപ്പെന്ന് പൃഥ്വിരാജ് തെളി.ിച്ചിരിക്കുകയാണ് ഇപ്പോള്‍. 100 കോടി നേട്ടം അധികം അകലയല്ലെന്നും വൈകാതെ തന്നെ ആ സന്തോഷവാര്‍ത്ത എത്തുമെന്നുമുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 200 കോടിയിലധികമായിരിക്കും സിനിമയുടെ ടോട്ടല്‍ കലക്ഷനെന്ന് പ്രവചിച്ച് ആരാധകരും എത്തിയിരുന്നു. അതേക്കുറിച്ചറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

കോഴിക്കോട്ടെ കലക്ഷന്‍
കോഴിക്കോട്ടെ സിംഗിള്‍സില്‍ നിന്നും സിനിമയ്ക്ക് ഇതുവരെയായി 49.17 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മോളിവുഡ് സിനിമയെ അന്നാകെ വിഴുങ്ങാന്‍ കെല്‍പ്പുള്ള താരരാജാവും പറയുന്നത് ചെയ്യ്ത് കാണിക്കുന്ന താരപുത്രനും ഒരുമിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും ഇവര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ബെംഗലുരുവില്‍ മികച്ച പ്രകടനം
കേരളത്തില്‍ മാത്രമല്ല റിലീസ് ചെയ്ത സ്ഥലങ്ങളിലെല്ലാം തരംഗമുയര്‍ത്തിയാണ് ലൂസിഫര്‍ മുന്നേറുന്നത്. മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് പല സ്ഥലങ്ങളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിവിശേഷമാണ്. രണ്ടാം വാരത്തിലും കുതിപ്പ് തുടരുകയാണ് സിനിമ. ബെംഗലുരുവില്‍ നിന്നും ഇതുവരെയായി സിനിമയ്ക്ക് 2.64 കോടിയാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

രാജയുടെ വരവ്
മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സോഫീസ് താരപോരാട്ടം എന്നും ആവേശമാണ് ആരാധകര്‍ക്ക്. ഇപ്പോഴിതാ അത്തരമൊരു കാര്യത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. ലൂസിഫറിന് പിന്നാലെയായി ഏപ്രില്‍ 12നാണ് മധുരരാജ എത്തുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായി എത്തുന്ന മധുരരാജയെ കാണാനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍. റെക്കോര്‍ഡുകളെല്ലാം രാജ കൊണ്ടുപോവുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications