മഞ്ജു വാര്യര്‍ ചിതയ്ക്ക് തീ കൊളുത്തുന്ന രംഗം ചിത്രീകരിച്ചത് ഇങ്ങനെ! ലൂസിഫര്‍ മേക്കിംഗ് വീഡിയോ കാണാം
റിലീസിന് ശേഷവും ലൂസിഫര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മലയാള സിനിമയുടെ സകലമാന ചരിത്രവും തിരുത്തിക്കുറിച്ചാണ് ചിത്രം മുന്നേറുന്നത്. 200 കോടി നേട്ടവും സ്വന്തമാക്കി കുതിച്ച കഴിഞ്ഞ ദിവസമാണ് 100 ദിനം പിന്നിട്ടത്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. കഥയിലായാലും മേക്കിംഗിലായാലും ഏറെ പ്രത്യേകതകളുള്ള സിനിമയുമായാണ് പൃഥ്വിരാജ് എത്തിയത്. പ്രമോഷനിലും ആ വ്യത്യസ്തത പ്രകടമായിരുന്നു. എല്ലാത്തിനെയും വ്യത്യസ്തതയോടെ സമീപിക്കുന്നയാളാണ് താനെന്ന് പൃഥ്വിരാജ് ഒന്നൂകൂടി തെളിയിക്കുകയായിരുന്നു. വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടതിന് പിന്നാലെയായാണ് ട്രെയിലര്‍ എത്തിയത്. ട്രെയിലറിന് പിന്നാലെയായാണ് തന്റെ കഥാപാത്രമായ സെയ്ദ് മസൂദിനെക്കുറിച്ചുള്ള വിവരം താരപുത്രന്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് 100 ദിനം പിന്നിടുമ്പോഴും ലൂസിഫര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കുന്ന ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയുമായാണ് അണിയറപ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. പികെ രാംദാസിന്റെ ചിതയ്ക്ക് തീ കൊളുത്തുന്ന പ്രിയദര്‍ശിനി രാംദാസിന്റെ രംഗങ്ങളുടെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയത് മകളാണ്. വികാരവിക്ഷോഭത്തോടെ സംസാരിച്ചതിന് പിന്നാലെയായാണ് താന്‍ തന്നെ അത് ചെയ്യുമെന്ന് പ്രിയദര്‍ശിനി വ്യക്തമാക്കിയത്. ആയിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രിയദര്‍ശിനി അച്ഛന് യാത്രയയപ്പ് നല്‍കിയത്.

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മഞ്ജു വാര്യരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് തന്നെയാണ് പ്രിയദര്‍ശിനി രാംദാസെന്ന് നിസംശയം പറയാം. അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് താരം ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. എങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് ചെയ്ത് കാണിച്ചുകൊടുക്കുന്ന പൃഥ്വിരാജിനേയും വീഡിയോയില്‍ കാണാം. പൃഥ്വിയുടെ ഇംഗ്ലീഷ് മനസ്സിലാവാതെ നിന്ന മഞ്ജു വാര്യരുടെ അമ്പരപ്പിന്റെ കഥയും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ലൂസിഫറില്‍ നിന്നും പുറത്തുവന്ന ലേറ്റസ്റ്റ് വീഡിയോ കാണാം.


Click it and Unblock the Notifications











