മോഹൻലാലിന്റെ തകർപ്പൻ ഫൈറ്റ്!! ലൂസിഫറിലെ ഫൈറ്റ് സോങ് പുറത്ത് , കാണൂ
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മാർച്ച 28 നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച കളക്ഷനോടെ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ലൂസിഫറിന് ലഭിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തു വിട്ടിട്ടുണ്ട്. ഫൈറ്റ് സോങ്ങാണ് പുറത്തു വിട്ടിരിക്കുന്നത്.

തമിഴ് വീഡിയോ ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. കടവുളെ പോവെ കപ്പവൻ ഇവൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് രംഗത്തിനിടെയാണ് ഈ ഗാനം പുറത്തു വരുന്നത്. ദീപക് ദേവിന്റെ സംഗീതത്തിൽ ലോഗനാണ് പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. കാർത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു നീണ്ട ഇടവേളയക്ക് ശേഷം മോഹൻലാലിന്റെ മാസ് ക്ലാസ് ചിത്രമാണ് ലൂസിഫർ. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ലാലേട്ടനെ തിരികെ ലഭിച്ചുവെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. മോഹൻലാലിനെ കൂടാതെ ടൊവിനോ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.


Click it and Unblock the Notifications











