ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയുടെ ആ മാസ് എന്‍ട്രി! വൈറലായി ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ! കാണൂ

By Midhun Raj

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട സിനിമയാണ്. മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തു മുന്നേറിയ സിനിമ കൂടിയായിരുന്നു ഇത്. 200കോടി ക്ലബിലെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായാണ് മാറിയത്.

മോഹന്‍ലാലിന്റെ പ്രകടനവും പൃഥ്വിരാജിന്റെ മേക്കിങ് മികവുമായിരുന്നു ലൂസിഫറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം ത്രില്ലടിപ്പിച്ച രംഗങ്ങള്‍ ലൂസിഫറിലുണ്ടായിരുന്നു. ഒപ്പം മോഹന്‍ലാലിന്റെ മാസ് രംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ലൂസിഫറിലെ ഒരു രംഗത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ലാലേട്ടന്റെ മാസ് എന്‍ട്രി

ലാലേട്ടന്റെ മാസ് എന്‍ട്രി

ലൂസിഫറില്‍ ലാലേട്ടന്റെ മാസ് എന്‍ട്രി കാണിക്കുന്ന ഒരു സീനിന്റെ വീഡിയോ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുതിയതായി പുറത്തുവിട്ടിരുന്നത്. സിനിമയില്‍ പികെ രാംദാസിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കാണാനായി സ്റ്റീഫന്‍ നെടുമ്പളളി എത്തുന്നതാണ് രംഗം. ഇത് തിരുവനന്തപുരത്ത് വെച്ചായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്. ഈ സീനില്‍ ലാലേട്ടനൊപ്പം നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടു തന്നെയായിരുന്നു ഈ രംഗം മികച്ചതായി മാറിയത്.

ലൂസിഫറിലെ ഈ സീനില്‍

ലൂസിഫറിലെ ഈ സീനില്‍

ലൂസിഫറിലെ ഈ സീനില്‍ കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, മഞ്ജു വാര്യര്‍, സാനിയ അയ്യപ്പന്‍ തുടങ്ങിയവരെയും കാണിക്കുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ കാണിച്ചൊരു രംഗം കൂടിയായിരുന്നു ഇത്. സ്റ്റീഫന്‍ നെടുമ്പളളിയുടെ മാസ് എന്‍ട്രി തന്നെയാണ് സീനില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ഈ മേക്കിങ് വീഡിയോയില്‍ സിനിമയിലെ താരങ്ങള്‍ക്കൊപ്പം സംവിധായകന്‍ പൃഥ്വിരാജ്, ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരെയും കാണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലും

കഴിഞ്ഞ ദിവസങ്ങളിലും

കഴിഞ്ഞ ദിവസങ്ങളിലും ലൂസിഫറിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെയും പാട്ടു സീനിന്റെയും മാസ് രംഗങ്ങളുടെയും മേക്കിങ് വീഡിയോകളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. നിലവില്‍ നൂറാം ദിവസത്തിലേക്കാണ് ലൂസിഫര്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമയുടെ ഡിവിഡി അടുത്തിടെ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അമ്പതാം ദിനത്തില്‍ എത്തിയപ്പോഴായിരുന്നു

അമ്പതാം ദിനത്തില്‍ എത്തിയപ്പോഴായിരുന്നു

സിനിമ അമ്പതാം ദിനത്തില്‍ എത്തിയപ്പോഴായിരുന്നു ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തു തുടങ്ങിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം ടോട്ടല്‍ ബിസിനസിലൂടെയായിരുന്നു 200 കോടി ക്ലബിലെത്തിയിരുന്നത്. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടായിരുന്നു ലൂസിഫറിന്റെ മുന്നേറ്റം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X