ബോക്‌സ് ഓഫീസില്‍ തരംഗമാകാന്‍ ലൂസിഫര്‍! സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ തുടര്‍ച്ചയായി വരുന്നു
Recommended Video

മോഹന്‍ലാലിന്റെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ സിനിമ മാര്‍ച്ച് 28നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയനു ശേഷമുളള മോഹന്‍ലാല്‍ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും ആകാംക്ഷ കൂടിയിരുന്നു.
ചിത്രീകരണം പൂര്‍ക്കിയാക്കിയ ലൂസിഫര്‍ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു വിവരം സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഫെബ്രുവരി 20 മുതല്‍ 26 ദിവസം തുടര്‍ച്ചയായി പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറപ്രവര്‍ത്തകരുളളത്. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജ് സിനിമ അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന മാസ് ഹീറോ പരിവേഷമുളള റോളില്‍ ലാലേട്ടന്‍ എത്തുന്നു.
മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍,കലാഭവന്‍ ഷാജോണ്‍,വിവേക് ഒബ്‌റോയി,ബാല,സാനിയ അയ്യപ്പന്‍ തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. സുജിത് വാസുദേവാണ് സിനിമയുടെ ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications