വരിക വരിക സഹജരേ പാടി മുരളി ഗോപി! ലൂസിഫറിലെ ആദ്യ ഗാനം പുറത്ത്!വൈറലായി വീഡിയോ! കാണൂ

By Midhun Raj

Recommended Video

ലൂസിഫറിലെ ആദ്യ ഗാനം പുറത്ത് | filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ലൂസിഫറിന്റെ വരവിനായി കാത്തിരിക്കുന്നത്. ഒടിയനു ശേഷമുളള മോഹന്‍ലാല്‍ ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 1500 ഓളം സ്‌ക്രീനുകളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുക. സിനിമ പുറത്തിറങ്ങാന്‍ കുറച്ചുദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഡ്വാന്‍സ് ബുക്കിങ്ങിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഇപ്പോഴും യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി തുടരുകയാണ്. നാല് മില്യണിലധികം ആളുകളായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ട്രെയിലറിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനം കൂടി പുറത്തുവന്നിരിക്കുകയാണ്.

ലൂസിഫറിന്റെ റിലീസ്

ലൂസിഫറിന്റെ റിലീസ്

മോഹന്‍ലാല്‍ ചിത്രമെന്നതിലുപരി പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് ലൂസിഫര്‍ ശ്രദ്ധ നേടുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചിരുന്നത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ലാലേട്ടന്‍ എത്തുന്നു. ലാലേട്ടനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറാണ്

പൊളിറ്റിക്കല്‍ ത്രില്ലറാണ്

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ശ്രദ്ധേയമായി മാറിയിരുന്നു. 26 പോസ്റ്ററുകളാണ് ലൂസിഫറിന്റെതായി തുടര്‍ച്ചയായി പുറത്തിറങ്ങിയിരുന്നത്. പോസ്റ്ററുകള്‍ക്ക് പിന്നാലെ ട്രെയിലറും വന്നതോടെ എല്ലാവര്‍ക്കും അത് ഇരട്ടിമധുരമായി മാറിയിരുന്നു.ലൂസിഫറിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ട്രെയിലറിനു പിന്നാലെ ആദ്യ ഗാനം

ട്രെയിലറിനു പിന്നാലെ ആദ്യ ഗാനം

ലൂസിഫര്‍ ട്രെയിലറിനു പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സ്വാതന്ത്യ സമര സേനാനി അംശി നാരായണപിളളയുടെ രചനയില്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട വരിക വരിക സഹജരേ എന്നു തുടങ്ങുന്ന പഴയ ദേശഭക്തി ഗാനത്തിന്റെ പുതിയ പതിപ്പായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മുരളി ഗോപിയാണ്

മുരളി ഗോപിയാണ്

സംഗീത സംവിധായകന്‍ ദീപക് ദേവാണ് ഗാനം പുതിയ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉപ്പു സത്യാഗ്രഹ സമയത്ത് അംശി നാരായണ പിളള എഴുതിയ വരികളായിരുന്നു ഇത്. മുരളി ഗോപിയാണ് ഈ ഗാനം വീണ്ടും ആലപിച്ചിരിക്കുന്നത്. സിനിമയുടെ സംഗീതത്തിനു പുറമെ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്.

മൂന്ന് ഭാഷകളിലായി ഒരുങ്ങിയ സിനിമ

മൂന്ന് ഭാഷകളിലായി ഒരുങ്ങിയ സിനിമ

മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മൂന്ന് ഭാഷകളിലായി ഒരുങ്ങിയ സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി ഒരേസമയം പ്രദര്‍ശനത്തിനെത്തും. റിലീസ് ദിനം നിരവധി ഫാന്‍സ് ഷോകളും ചിത്രത്തിന്റെതായി സംഘടിപ്പിച്ചിട്ടുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതി നിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X