ലൂസിഫറിന്റെതായി തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയ ആ ഐറ്റം ഡാന്‍സ്! വൈറലായി വീഡിയോ! കാണൂ

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ നിറഞ്ഞ സദസുകളിലാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി ലൂസിഫര്‍ മാറുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ആരാധകര്‍ക്കെന്നെ പോലെ കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെട്ട ചിത്രമായി മാറിയിരുന്നു ലൂസിഫര്‍.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് സിനിമ മുന്നേറുന്നത്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറിന്റെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

ലൂസിഫറിലെ ഗാനം

ലൂസിഫറിലെ ഗാനം

ലൂസിഫറില്‍ രണ്ടാം പകുതിയില്‍ വരുന്ന ഒരു ഐറ്റം സോംഗിന്റെ വീഡിയോ ആയിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. സിനിമയുടെതായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാട്ടിന്റെ വീഡിയോ കൂടി ആയിരുന്നു ഇത്. ദീപക് ദേവിന്റെ സംഗീതത്തില്‍ ജ്യോല്‍സന ആയിരുന്നു ഈ പാട്ട് പാടിയിരുന്നത്. ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയാണ് ലൂസിഫറില്‍ ഐറ്റം ഡാന്‍സുമായി എത്തിയിരുന്നത്. ലൂസിഫറിന്റെതായി പുറത്തുവിട്ട 29ാമത്തെ ക്യാരക്ടര്‍ പോസ്‌ററില്‍ നടിയും ഉണ്ടായിരുന്നു.

ആരാധകര്‍ ആഘോഷിച്ചു കണ്ട ഗാനരംഗം

ആരാധകര്‍ ആഘോഷിച്ചു കണ്ട ഗാനരംഗം

തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷിച്ചു കണ്ട ഗാനരംഗങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. ബോളിവുഡില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു നടി മലയാളത്തിലേക്കും എത്തിയിരുന്നത്. ഷാരൂഖ് ഖാനൊപ്പം പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിച്ച വാലുച്ച പിന്നീട് പല ബ്രാന്‍ഡുകളുടെയും മോഡലുമായിരുന്നു. ലൂസിഫറിലെ ഐറ്റം ഡാന്‍സിനായി ക്ഷണിച്ചതിന് അണിയറക്കാര്‍ക്ക് നന്ദി പറഞ്ഞ് നടി സോഷ്യല്‍ മീഡിയയിലും എത്തിയിരുന്നു.

ട്രെന്‍ഡിംഗില്‍ നാലാമത്

ട്രെന്‍ഡിംഗില്‍ നാലാമത്

ട്രെന്‍ഡിംഗില്‍ നാലാമതായാണ് ഗാനരംഗം യുടൂബില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പാട്ട് കണ്ടുകഴിഞ്ഞിരിക്കുകയാണ്. ലൂസിഫറിലെ നിര്‍ണായക രംഗങ്ങള്‍ ഒഴിവാക്കികൊണ്ടാണ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ലൂസിഫര്‍ മലയാളത്തിലെ രണ്ടാമത്തെ നൂറ് കോടി ചിത്രമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

മുരളി ഗോപിയുടെ തിരക്കഥയില്‍

മുരളി ഗോപിയുടെ തിരക്കഥയില്‍

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രത്തിന് പ്രതീക്ഷിച്ചതിനേക്കാളും വലിയ സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചിരുന്നത്. കേരളത്തിനു പുറത്തെ എല്ലാ മേഖലകളിലും ഒരു മലയാള ചിത്രം നേടുന്ന എറ്റവും ഉയര്‍ന്ന കളക്ഷന്‍ ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു.

ട്രെയിലര്‍ തരംഗമായതുമുതലാണ്

ട്രെയിലര്‍ തരംഗമായതുമുതലാണ്

ലൂസിഫറിന്റെ ട്രെയിലര്‍ തരംഗമായതുമുതലാണ് ചിത്രം കാണുവാനുളള ആകാംക്ഷ എല്ലാവരിലും കൂടിയിരുന്നത്. സിനിമയുടെ ട്രെയിലര്‍ മില്യണ്‍ കണക്കിന് ആളുകളാണ് യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ വേറിട്ട പ്രൊമോഷന്‍ രീതികളും സിനിമയുടെ വലിയ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളും കാഴ്ചവെച്ചിരുന്നത്.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X