പ്രേക്ഷകരെ ത്രസിപ്പിച്ച ലൂസിഫറിലെ ഐറ്റം ഡാൻസ്!! മേക്കിങ് വീഡിയോ പുറത്ത്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമായ ലൂസിഫർ തിയേറ്ററുകൾ ആഘോഷമാക്കിയിരുന്നു. മലയാള സിനിമയിലെ വൻ താരനിര അണിനിരന്ന ഈ ചിത്രം 200 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ലാലേട്ടനെ തിരികെ ലഭിച്ചുവെന്നാണ് ചിത്രം കണ്ടതിനു ശേഷം പ്രേക്ഷകരുടെ കമന്റ്, ലാലേട്ടൻ മാത്രമല്ല ചിത്രത്തിലെ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പ്രേക്ഷകർ പറയുന്നു.

ലൂസിഫറിലെ ഐറ്റം സോങ്ങായ റഫ്ത്താറ എന്ന ഗാനം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗാനത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. തനിഷ്ക്ക് എഴുതിയ വരികൾക്ക് സംഗീത നൽകിയിരിക്കുന്നത് ദീപക് ദേവാണ്. ജ്യോത്സനയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ എൺപത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ വെച്ച് പൃഥ്വിരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം.എമ്പൂരാൻ എന്നാണ് ചിത്രത്തിന്റെ പേര്.


Click it and Unblock the Notifications











