സാഗര്‍ എലിയാസ് ജാക്കിയെ വെല്ലുന്ന ഖുറേഷി അബ്രഹാം! ലൂസിഫറിന് രണ്ടാം ഭാഗം? മരണമാസ് പോസ്റ്റര്‍ വൈറല്‍!
Recommended Video
മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി മുന്നേറുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. നിലവില്‍ മോഹന്‍ലാലിന്റെ തന്നെ പുലിമുരുകന്‍ മാത്രമാണ് ലൂസിഫറിനു മുന്നിലായി ഉളളത്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ലൂസിഫര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നല്‍കിയ ലാലേട്ടന്‍ ചിത്രം കൂടിയായിരുന്നു.
പൃഥ്വിരാജ് എന്ന മോഹന്‍ലാല്‍ ആരാധകന്റെ സിനിമയായിരുന്നു ലൂസിഫറെന്നും അധികപേരും അഭിപ്രായപ്പെട്ടിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ നിറഞ്ഞ സദസുകളിലാണ് സിനിമ ഇപ്പോഴും പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ലൂസിഫറിന്റെ റിലീസിനോടനുബന്ധിച്ചുളള ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ എല്ലാവരും കാത്തിരുന്ന ഒരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ലൂസിഫറിന്റെ വിജയം
ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിന് മികച്ച സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്. ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിച്ച സൂപ്പര്‍താരത്തിന്റെ ഒരു മാസ് കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. മോഹന്‍ലാലിന്റെ പഴയ കാല കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു സ്റ്റീഫന്‍ നെടുമ്പളളിയെ പൃഥ്വി ചിത്രത്തില്‍ കാണിച്ചിരുന്നത്. മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാം തന്നെ ലൂസിഫറിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറി.

ഖുറേഷി അബ്രഹാം
ലൂസിഫറിന്റെതായി പുറത്തുവിട്ട അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ സര്‍പ്രൈസ് കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. ഖുറേഷി അബ്രഹാം എന്ന മോഹന്‍ലാലിന്റെ മറ്റൊരു മുഖം കാണിക്കുന്ന ക്യാരക്ടര്‍ പോസ്റ്ററായിരുന്നു പുറത്തുവന്നത്. സിനിമയുടെ അവസാന ഭാഗത്തായിട്ടാണ് ഖുറേഷി അബ്രഹാമിന്റെ അപ്രതീക്ഷിത എന്‍ട്രി കാണിച്ചിരിക്കുന്നത്.

ലൂസിഫറിന് രണ്ടാം ഭാഗം
പോസ്റ്ററിലെ ലാലേട്ടന്റെ ലുക്കിനു പുറമെ അതില്‍ കുറിച്ചിരുന്ന വാചകങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകളാണ് ഇതിലൂടെ പൃഥ്വിരാജ് നല്‍കുന്നത്. ഒടുക്കം മറ്റൊരു തുടക്കം മാത്രം എന്നാണ് ഖുറേഷി അബ്രഹാമിന്റെ ക്യാരക്ടര്‍ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിനു ശേഷം ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആകാംക്ഷകളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നത്.

നേരത്തെ തിരക്കഥാകൃത്ത്
നേരത്തെ തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫറിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കികൊണ്ട് എത്തിയിരുന്നു. സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞും ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകുമെന്നും അറിയിച്ചുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്. എന്നാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ആരും നടത്തിയിരുന്നില്ല.

കേരളത്തിലും വിദേശത്തുമായി
അതേസമയം ലൂസിഫറിന്റെ വലിയ വിജയം മലയാള സിനിമയ്ക്ക് ആഗോള തലത്തിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കാണിച്ചുതന്നിരുന്നു. കേരളത്തിലും വിദേശത്തുമായി പ്രദര്‍ശനത്തിനെത്തിയ സിനിമ 3000ത്തിലധികം സ്‌ക്രീനുകളിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യ ദിന പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ സൂപ്പര്‍താര ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.


Click it and Unblock the Notifications











