ലാലേട്ടന്റെ ലൂസിഫറിന്റെ വരവിനായുളള കാത്തിരിപ്പില്‍ ആരാധകര്‍! കിടിലന്‍ പോസ്റ്റര്‍ പുറത്ത്‌! കാണൂ

By Midhun Raj

Recommended Video

ലൂസിഫറിന്റെ കിടിലന്‍ പോസ്റ്റര്‍ | filmibeat Malayalam

മോഹന്‍ലാല്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. മാര്‍ച്ച് 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ കൂടിയാണ് സിനിമ മികച്ച സ്വീകാര്യത നേടുന്നത്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

പുതിയ പോസ്റ്ററില്‍ കിടിലന്‍ ഗെറ്റപ്പിലാണ് ലാലേട്ടനെ കാണിച്ചിരിക്കുന്നത്. ലൂസിഫറിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡകഷന്‍ വര്‍ക്കുകളിലാണ് സിനിമയുളളത്.

lucifer,

ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അറിയുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാര്യര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍,കലാഭവന്‍ ഷാജോണ്‍,സാനിയ അയ്യപ്പന്‍,ബാല തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുജിത് വാസുദേവ് ആയിരുന്നു സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X