ബോക്‌സ് ഓഫീസ് ഭരിക്കാന്‍ ലാലേട്ടന്റെ വരവ്! യൂറോപ്പിലും യുഎസിലും ലൂസിഫറിന് റെക്കോര്‍ഡ് റിലീസ്! കാണൂ
Recommended Video

ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ ബിഗ് ബഡജ്റ്റ് ചിത്രമായിട്ടാണ് ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുന്നത്. വിഷുവിനോടനുബന്ധിച്ച് തിയ്യേറ്ററുകളില്‍ എത്തുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. മമ്മൂട്ടിയുടെ മധുര രാജയ്ക്കു മുന്‍പാണ് ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ ചിത്രമായതുകൊണ്ടു തന്നെ വമ്പന്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ലൂസിഫറിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളെല്ലാം നേരത്തെ തന്നെ ആരാധകര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. റിലീസ് ദിനം തന്നെ നിരവധി ഫാന്‍സ് ഷോകള്‍ ചിത്രത്തിന്റെതായി സംഘടിപ്പിക്കുന്നുണ്ട്. അതേസമയം സിനിമ വിദേശത്തും വലിയ റിലീസായി തന്നെയാണ് എത്തുന്നത്. ലൂസിഫറിന്റെ വിദേശ റിലീസ് സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

യൂറോപ്പിലും യുഎസിലും
ലൂസിഫര്‍ നാട്ടില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് വിദേശരാജ്യങ്ങളിലും എത്തുന്നത്. ലൂസിഫര്‍ യൂറോപ്പിലും യുഎസിലും എറ്റവും വലിയ മലയാളം റിലീസാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ, യൂറോപ്പ് രാജ്യങ്ങളിലായി മാര്‍ച്ച് 29 മുതലാണ് ലൂസിഫറിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്. യുഎസ്എയിലെ തിയ്യേറ്ററുകളില്‍ മാര്‍ച്ച് 28ന് തന്നെ സിനിമ പ്രദര്‍ശനത്തിന് എത്തുന്നു.

ഗള്‍ഫ് രാജ്യങ്ങളിലും
നേരത്തെ സെന്‍സര്‍ ബോര്‍ഡ് യൂ/എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് നല്‍കിയിരുന്നത്. 2മണിക്കൂര്‍ 4മിനിട്ടാണ് സിനിമയുടെ മൊത്തം ദൈര്‍ഘ്യം. ഗള്‍ഫ് രാജ്യങ്ങളിലും വമ്പന്‍ റിലീസായിട്ടാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളം,തമിഴ്, തെലുങ്ക് ഭാഷകളിലായി1500 ഓളം സ്‌ക്രീനുകളില്‍ ലൂസിഫര്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിനെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം
നാല് മില്യണിലധികം വ്യൂസ് നേടിയാണ് ലൂസിഫറിന്റെ ട്രെയിലര്‍ യൂടുബില്‍ കുതിക്കുന്നത്. ഒരു മണിക്കൂര്‍ കൊണ്ടായിരുന്നു സിനിമ ഒരു മില്യണ്‍ വ്യൂസ് നേടിയിരുന്നത്. മധുര രാജ ടീസറിനു പിന്നാലെയെത്തിയ ട്രെയിലറിന് മികച്ച സ്വീകാര്യത തന്നെ ആരാധകരും സിനിമാ പ്രേമികളും നല്‍കി. മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

വമ്പന്‍ താരനിര
വമ്പന്‍ താരനിര അണിനിരക്കുന്ന ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, വിവേക് ഒബ്റോയി,ഇന്ദ്രജിത്ത്, ബാല, സായികുമാര്‍, ശിവജി ഗുരുവായൂര്‍,ആദില്‍ ഇബ്രാഹിം,സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുജിത് വാസുദേവായിരുന്നു സിനിമയുടെ ഛായാഗ്രഹണം. ദീപക് ദേവ് സംഗീതമൊരുക്കിയിരിക്കുന്നു.
കാണൂ
കാണൂ


Click it and Unblock the Notifications