ഒടിയനു പിന്നാലെ ലാലേട്ടന്റെ ലൂസിഫറും മിന്നിക്കും! ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയില്‍ പുരോഗമിക്കുന്നു!

By Prashant V R

Recommended Video

ഇനി ലൂസിഫർ റഷ്യയിൽ | filmibeat Malayalam

മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതും അണിയറയില്‍ പുരോഗമിക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് ലാലേട്ടന്റെതായി വരുന്നത്. ഇതില്‍ ബ്രഹ്മാണ്ട ചിത്രം ഒടിയന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ എല്ലാവരും നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു.

കേരളം കണ്ട എറ്റവും റിലീസായിട്ടാകും ഒടിയന്‍ എല്ലായിടത്തും എത്തുക. ഒടിയനൊപ്പം തന്നെ നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ലാലേട്ടന്റെതായി ആരാധകര്‍ എറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് റഷ്യയില്‍ പുരോഗമിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലൂസിഫര്‍

ലൂസിഫര്‍

കുറച്ചുനാളുകള്‍ക്ക് ശേഷമുളള ലാലേട്ടന്റെ പൊളിറ്റിക്കല്‍ ത്രില്ലറായാണ് പൃഥ്വിരാജ് ലൂസിഫര്‍ അണിയിച്ചൊരുക്കുന്നത്. പൊളിറ്റിക്സ് പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജ് തന്റെ ആദ്യ ചിത്രമൊരുക്കുന്നത്. ഇത്തവണയും ബിഗ് ബഡ്ജറ്റിലാണ് മോഹന്‍ലാല്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ലൂസിഫര്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ നേരത്തെ തിരുവനന്തപുരത്തും നോര്‍ത്ത് ഇന്ത്യയിലും പൂര്‍ത്തിയായിരുന്നു.

റഷ്യയിലും ഷൂട്ടിംഗ്

റഷ്യയിലും ഷൂട്ടിംഗ്

ലൂസിഫറിന്റെ ചില ഭാഗങ്ങള്‍ റഷ്യയിലും അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നുണ്ട്. സുജിത്ത് വാസുദേവാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ക്യാമറാമാന്‍. റഷ്യയ്ക്ക് പുറമെ ഇടുക്കി, എറണാകുളം,മുംബെെ തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. സിനിമയുടെ റിലീസ് അടുത്ത വര്‍ഷം മാര്‍ച്ചിലേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനു പിന്നാലെയായിരിക്കും ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് ലാലേട്ടന്‍ എത്തുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ ലാലേട്ടനൊപ്പം നില്‍ക്കുന്നൊരു കഥാപാത്രമായിട്ടാണ് എത്തുന്നത്. നടന്‍ വിവേക് ഒബ്റോയി ആണ് ലൂസിഫറില്‍ ലാലേട്ടന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. വിവേക് ഒബ്റോയി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഇത്. മുന്‍പ് രംഗോപാല്‍ വര്‍മ്മയുടെ കമ്പനി എന്ന ബോളിവുഡ് ചിത്രത്തില്‍ ലാലേട്ടനൊപ്പം നടന്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

ലൊക്കേഷന്‍ ചിത്രങ്ങള്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന സിനിമ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരുമാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും എന്നാണറിയുന്നത്. ഒടിയനു ശേഷം മഞ്ജു വാര്യര്‍ ലാലേട്ടന്‌റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ടൊവിനോ തോമസിനും പ്രാധാന്യമുളെളാരു റോളാണ് ചിത്രത്തിലെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X