തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കിയ ലൂസിഫറിലെ ആ ഗാനം! യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി കടവുളെ പോലെ!
Recommended Video

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ മുന്നേറ്റം തിയ്യേറ്ററുകളില്‍ തുടരുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കൊര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് സൂപ്പര്‍താര ചിത്രം മുന്നേറുന്നത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം മികച്ച സ്വീകാര്യത തന്നെയായിരുന്നു സിനിമയ്ക്ക് നല്‍കിയിരുന്നത്. പുലിമുരുകനെ മറികടന്ന് ലൂസിഫര്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്ന് അധിക പേരും അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതലായിരുന്നു ചിത്രം കാണാനുളള ആവേശം എല്ലാവരിലും ഉണ്ടായിരുന്നത്.
മില്യണ്‍ കണക്കിന് വ്യൂസായിരുന്നു ലൂസിഫര്‍ ട്രെയിലറിന് യൂടൂബില്‍ ലഭിച്ചിരുന്നത്. റിലീസ് ദിനം ലഭിച്ച പോസിറ്റീവ് റിപ്പോര്‍ട്ടുകളും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ലൂസിഫറിലെ കടവുളെ പോലെ തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷിച്ചു കണ്ട ഗാനമായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായി മാറിയിരിക്കുകയാണ് ഈ പാട്ട്.

കടവുളെ പോലെ
ലൂസിഫര്‍ സിനിമയില്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന ഗാനരംഗം കൂടിയായിരുന്നു ഇത്. മോഹന്‍ലാല്‍ എതിരാളികളെ അടിച്ചുനിരത്തുന്ന ലൂസിഫറിലെ ആക്ഷന്‍ രംഗം പാട്ടിന്റെ അകമ്പടിയോടെയാണ് കാണിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് പാട്ടിന്റെ വീഡിയോ അണിറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഗാനരംഗത്തിന്റെ വീഡിയോയ്ക്ക് മികച്ച സ്വീകരണം തന്നെ എല്ലാവരും നല്‍കുകയും ചെയ്തിരുന്നു. ചിത്രത്തിലെ രണ്ടു പ്രധാന സംഘടന രംഗങ്ങളിലും പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് ഗാനങ്ങളാണ്.

തരംഗമായ പാട്ട്
ദീപക് ദേവിന്റെ സംഗീതത്തില്‍ കാര്‍ത്തിക്കായിരുന്നു ലൂസിഫറിലെ ഈ പാട്ട് ആലപിച്ചിരുന്നത്. ലോഗന്റെ വരികള്‍ക്കായിരുന്നു ദീപക് ദേവ് സംഗീതം നല്‍കിയിരുന്നത്. ലൂസിഫറിന്റെതായി ഏറെ ശ്രദ്ധേയമായ ഒരു ഗാനരംഗം കൂടിയായിരുന്നു കടവുളെ പോലെ. ആരാധകരുടെ ആഘോഷം കാരണം പാട്ട് മുഴുവനായി കേള്‍ക്കാനായി സാധിച്ചില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അത്രത്തോളം ലാലേട്ടന്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ പാട്ടിന് സാധിച്ചിരുന്നു.

യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്
കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. കടവുളെ പോലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പാട്ട് ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായാണ് ലൂസിഫറിലെ ഗാനരംഗം മാറിയിരിക്കുന്നത്. നേരത്തെ ലൂസിഫറിന്റെ ട്രെയിലറും ട്രെന്‍ഡിംഗില്‍ ഒന്നാമതായി മാറിയിരുന്നു.

സ്റ്റീഫന്‍ നെടുമ്പളളിയെന്ന മാസ് ഹീറോ
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പളളിയെന്ന മാസ് ഹീറോ ആയിട്ടാണ് ലാലേട്ടന്‍ എത്തിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നു. ലാലേട്ടനൊപ്പം ശ്രദ്ധേയ പ്രകടനങ്ങള്‍ തന്നെയാണ് മറ്റു താരങ്ങളും കാഴ്ചവെച്ചിരുന്നത്. അമിത പ്രതീക്ഷളില്ലാതെയാണ് പലരും സിനിമ കാണാന്‍ പോയിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിലുളള മേക്കിങ്ങായിരുന്നു ആയിരുന്നു പൃഥ്വിരാജ് ചെയ്തിരുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











