മോഹന്‍ലാല്‍ സര്‍ ആക്ടിംഗ് വേറെ ലെവല്‍! തമിഴിലെത്തിയ ലൂസിഫറിനെ വരവേറ്റ് പ്രേക്ഷകര്‍! വീഡിയോ

By Midhun Raj

Recommended Video

ലൂസിഫറിന്റെ തമിഴ് പതിപ്പിന് വമ്പൻ സ്വീകരണം

ലൂസിഫറിന്റെ വലിയ വിജയത്തിലൂടെ മലയാള സിനിമ വീണ്ടും ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് മുന്നേറുന്നത്. ലാലേട്ടന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും ലൂസിഫര്‍ മാറിയിരുന്നു. അമ്പതാം ദിവസത്തിലേക്ക് മുന്നേറുന്ന സിനിമ ഇപ്പോഴും വിജയകരമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്.

കേരളത്തിലും വിദേശത്തുമായി മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തിടെയായിരുന്നു തമിഴ്‌നാട്ടിലും റിലീസ് ചെയ്തിരുന്നത്. ലൂസിഫറിന്റെ മലയാളം പതിപ്പ് ഇറങ്ങിയ ശേഷമാണ് തമിഴ് ഡബ്ബിംഗും ഇവിടെ പുറത്തിറങ്ങിയിരുന്നത്. ചെന്നൈ അടക്കമുളള നഗരങ്ങളിലെല്ലാം ലൂസിഫര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ചിത്രം കണ്ട ശേഷമുളള തമിഴ് പ്രേക്ഷകരുടെ പ്രതികരണം വൈറലായിരിക്കുകയാണ്.

ലൂസിഫര്‍ തമിഴ്‌നാട്ടില്‍

ലൂസിഫര്‍ തമിഴ്‌നാട്ടില്‍

ലൂസിഫറിന്റെ തമിഴ് പതിപ്പ് നേരത്തെ റിലീസ് ദിനം തന്നെ പുറത്തിറങ്ങുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം ലോകമെമ്പാടുമായി തകര്‍ത്തോടുന്ന സമയത്താണ് ചിത്രം തമിഴ്‌നാട്ടിലേക്കും എത്തിയിരിക്കുന്നത്. മലയാളം പതിപ്പ് റിലീസ് ചെയ്ത ശേഷമാണ് പ്രേക്ഷകര്‍ക്കായി തമിഴ് ഡബ്ബിംഗും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.

മെയ് മൂന്നിനായിരുന്നു

മെയ് മൂന്നിനായിരുന്നു

തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങിയിരുന്നു. മെയ് മൂന്നിനായിരുന്നു ലൂസിഫര്‍ ഇവിടെയും റിലീസ് ചെയ്തിരുന്നത്. ലൂസിഫറിന്റെതായി തമിഴ് പോസ്റ്ററുകളും അണിയറക്കാര്‍ നേരത്തെ പങ്കുവെച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി ലൂസിഫര്‍ നേരത്തെ തന്നെ മാറിയിരുന്നു. സിനിമയുടെ മലയാളം പതിപ്പിന് തന്നെയായിരുന്നു റെക്കൊര്‍ഡ് കളക്ഷന്‍ ലഭിച്ചിരുന്നത്.

തമിഴ് പതിപ്പിനും മികച്ച സ്വീകരണം

തമിഴ് പതിപ്പിനും മികച്ച സ്വീകരണം

ഇപ്പോഴിതാ ലൂസിഫര്‍ തമിഴ് പതിപ്പിനും മികച്ച സ്വീകരണമാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അധികപേരും ലൂസിഫര്‍ ഇഷ്ടപ്പെട്ടുവെന്നും നല്ല സിനിമയാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പ്രകടനം മികച്ചതാണെന്നും അധികപേരും പറയുന്നു.

ക്ലാസും മാസും ചേര്‍ന്ന ചിത്രമാണ്

ക്ലാസും മാസും ചേര്‍ന്ന ചിത്രമാണ്

രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ കണ്ടിരിക്കാമെന്നും പൃഥ്വിരാജിന്റെ മേക്കിങ്ങ് കൊളളാമെന്നും പ്രേക്ഷകര്‍ പറയുന്നു. ക്ലാസും മാസും ചേര്‍ന്ന ചിത്രമാണ് ലൂസിഫര്‍ എന്ന് കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. പൃഥ്വിരാജിന്റെ സംവിധാന മികവിനെക്കുറിച്ചും അധികപേരും വാഴ്ത്തുന്നുണ്ട്. ലൂസിഫറില്‍ മോഹന്‍ലാല്‍ മാസായിറുക്ക്, സെമായിറുക്ക് എന്നാണ് തമിഴ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

200കോടി നേട്ടത്തിലേക്കുളള കുതിപ്പിലാണ്

200കോടി നേട്ടത്തിലേക്കുളള കുതിപ്പിലാണ്

അതേസമയം 200കോടി നേട്ടത്തിലേക്കുളള കുതിപ്പിലാണ് ലൂസിഫറുളളത്. ആഗോള കളക്ഷന്റെ കാര്യത്തിലാണ് മോഹന്‍ലാല്‍ ചിത്രം വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നത്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളിയെന്ന എന്ന കഥാപാത്രം തിയ്യേറ്ററുകളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X