തെലുങ്ക് നാട്ടിലും തരംഗമാകാന്‍ ലാലേട്ടന്റെ ലൂസിഫര്‍! ആകാംക്ഷയോടെ ആരാധകര്‍! വൈറലായി ട്രെയിലര്‍! കാണൂ
Recommended Video

മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി മുന്നേറികൊണ്ടിക്കുകയാണ്. നിലവില്‍ പുലിമുരുകന്റെ ഇന്‍ഡസ്ട്രി ഹിറ്റ് റെക്കോര്‍ഡ് മറികടക്കാനുളള കുതിപ്പിലാണ് സൂപ്പര്‍ താര ചിത്രമുളളത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന് വലിയ സ്വീകാര്യത തന്നെയായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്.
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളിയായുളള പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. സൂപ്പര്‍താരത്തില്‍ നിന്നും മാസും ക്ലാസും ചേര്‍ന്ന ഒരു ചിത്രമാണ് ഇത്തവണ ആരാധകര്‍ക്ക് ലഭിച്ചിരുന്നത്. മലയാളത്തില്‍ തരംഗമായ ലൂസിഫര്‍ അടുത്തതായി തെലുങ്കിലേക്കും എത്തുകയാണ്.

ലൂസിഫറിന്റെ വിജയം
ലൂസിഫര്‍ പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും
മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി ഒരേസമയമായിരുന്നു സിനിമ പുറത്തിറങ്ങിയിരുന്നത്. ലോകമമ്പൊടുമുളള 3000ത്തിലധികം സ്‌ക്രീനുകളില്‍ ചിത്രം ആദ്യ ദിനം പ്രദര്‍ശനത്തിനെത്തി. 200ലധികം ഫാന്‍സ് ഷോകളും ചിത്രത്തിന്റെതായി സംഘടിപ്പിച്ചിരുന്നു. റിലീസ് ദിനത്തിലെ മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമായിരുന്നു ലൂസിഫറിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്.

മലയാളത്തിനു പിന്നാലെ തെലുങ്കും
സിനിമ മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ലൂസിഫറിന്റെ മലയാളം പതിപ്പ് മാത്രമായിരുന്നു റിലീസ് ദിനം തന്നെ പ്രദര്‍ശനത്തിനെത്തിയിരുന്നത്, എന്നാല്‍ മലയാളത്തിനു പിന്നാലെ സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസിങ്ങിനൊരുങ്ങുകയാണ്.

ലാലേട്ടന് ലഭിക്കുന്ന സ്വീകാര്യത
ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു. ജനത ഗാരേജ്,മനമന്ത എന്നീ രണ്ട് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ ലാലേട്ടന് തെലുങ്കില്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് വന്ന പുലിമുരുകന്റെ പതിപ്പും തെലുങ്ക് നാട്ടില്‍ വലിയ വിജയമായി മാറി. ലാലേട്ടന് തെലുങ്കില്‍ ലഭിക്കുന്ന മികച്ച സ്വീകാര്യത കാരണമാണ് ലൂസിഫറും ഇവിടെ റിലീസ് ചെയ്യുന്നത്.

ലൂസിഫറിന്റെ തെലുങ്ക് ട്രെയിലര്‍
ലൂസിഫറിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. ലൂസിഫറിന്റെ തെലുങ്ക് ട്രെയിലറിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒന്നര ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

കളക്ഷന്റെ കാര്യത്തിലും
അതേസമയം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കികൊണ്ടാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ ബോക്‌സ് ഓഫീസില്‍ കുതിക്കുന്നത്. നേരത്തെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് സിനിമ 50 കോടി ക്ലബിലെത്തിയിരുന്നു. 50 കോടി കടന്ന സിനിമ നിലവിലുളള മലയാള സിനികളുടെ റെക്കോര്‍ഡുകളെല്ലാം മറികടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലാലേട്ടന്റെ തന്നെ പുലിമുരുകന്റ റെക്കോര്‍ഡ് മറികടക്കാനാണ് ലൂസിഫര്‍ കുതിക്കുന്നത്. അതും ഉടന്‍ തന്നെ സംഭവിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications