ലൂസിഫറിന്റെ തെലുങ്ക് വേര്‍ഷന്‍ ഉടന്‍ റിലീസ് ചെയ്യും! ആരാധകന് ഉറപ്പു നല്‍കി പൃഥ്വി! വൈറലായി ട്വീറ്റ്

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി മുന്നേറികൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശനം തുടരുന്നത്. ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളിയായുളള പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഒപ്പം പൃഥ്വിരാജ് സുകുമാരന്‌റെ സംവിധാന മികവിനും മികച്ച പ്രേക്ഷക പ്രശംസകള്‍ തന്നെ ലഭിച്ചു.

ലോകമെമ്പാടുമായി 3000ത്തിലധികം സ്‌ക്രീനുകളിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. പിന്നീട് ചിത്രത്തിന് ലഭിച്ച വലിയ സ്വീകരണത്തെ തുടര്‍ന്ന് സ്‌ക്രീനുകളുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ മലയാളം പതിപ്പ് മാത്രമാണ് റിലീസ് ദിനം എത്തിയിരുന്നത്. ട്വിറ്ററില്‍ ലൂസിഫറിന്റെ തെലുങ്ക് കാണാനുളള ആഗ്രഹം പ്രകടിപ്പിച്ച് ആരാധകന്‍ രംഗത്തെത്തിയിരുന്നു

ലൂസിഫറിന്റെ കുതിപ്പ്

ലൂസിഫറിന്റെ കുതിപ്പ്

മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചിരുന്നത്. മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമയിപ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റിലേക്കുളള കുതിപ്പിലാണ് ഉളളത്. ആദ്യ ദിനം ലഭിച്ച സ്വീകരണവും മൗത്ത് പബ്ലിസിറ്റിയുമെല്ലാം തന്നെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ലൂസിഫറില്‍ ലാലേട്ടന്റെ മാസും ക്ലാസും ചേര്‍ന്നുളെളാരു പ്രകടനം കാണാനായെന്നാണ് അധിക പേരും അഭിപ്രായപ്പെട്ടിരുന്നത്.

പൃഥ്വിയോട് അഭ്യര്‍ത്ഥനയുമായി ആരാധകന്‍

പൃഥ്വിയോട് അഭ്യര്‍ത്ഥനയുമായി ആരാധകന്‍

അതേസമയം സിനിമ തെലുങ്കിലും റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ഒരു ആരാധകന്‍ എത്തിയിരുന്നു. ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനോടായിരുന്നു ഇയാള്‍ അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നത്. ചിത്രം മലയാളം,തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേസമയം പുറത്തിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന സമയം മാറ്റുകയായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമായിരുന്നു ഇത്. സിനിമയുടെ മലയാളം പതിപ്പ് മാത്രമാണ് ലോകമെമ്പാടുമായി പുറത്തിറങ്ങിയിരുന്നത്.

തെലുങ്കിലുളള സ്വീകാര്യത

തെലുങ്കിലുളള സ്വീകാര്യത

തെലുങ്കില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചതിനാല്‍ അവിടെയും നിരവധി ആരാധകരുളള താരമാണ് ലാലേട്ടന്‍. മുന്‍പ് പുലിമുരുകന്‍,ഒടിയന്‍ പോലുളള സിനിമകള്‍ ഡബ്ബ് ചെയ്ത് തെലുങ്കില്‍ പുറത്തിറക്കിയിരുന്നു. ലാലേട്ടന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് തെലുങ്ക് പ്രേക്ഷകരും കാത്തിരിക്കാറുളളത്. ലൂസിഫര്‍ മലയാളത്തില്‍ പുറത്തിറങ്ങിയെങ്കിലും തെലുങ്കില്‍ എത്താത്തതിന്റെ നിരാശയില്‍ ആയിരുന്നു ആരാധകന്‍. ഈ സമയമാണ് പൃഥ്വിരാജിനോട് അഭ്യര്‍ത്ഥനയുമായി ഇയാള്‍ എത്തിയിരുന്നത്.

ആരാധകന്റെ കുറിപ്പ് ഇങ്ങനെ

ആരാധകന്റെ കുറിപ്പ് ഇങ്ങനെ

സഹോദരാ, ഞാന്‍ തെലുങ്കില്‍ നിന്നാണ്, നിങ്ങളുടെ സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍. ലൂസിഫര്‍ ഡബ്ബ് ചെയ്ത് തെലുങ്കിലും പുറത്തിറക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മോഹന്‍ലാല്‍ സാറിന് പോസിറ്റീവ് മാര്‍ക്കറ്റാണ് ഇവിടെയുളളത്. ആരാധകന്‍ പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ഇതിനു മറുപടിയായി ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഉടന്‍ വരുമെന്നായിരുന്നു പൃഥ്വിരാജ് റീട്വീറ്റ് ചെയ്തത്.

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X