പേര് ജതിൻ രാംദാസ്!! യുവ രാഷ്ട്രീയ നേതാവ്? ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ
ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫർ. പൃഥ്വി എന്ന അഭിനേതാവിനെ പ്രേക്ഷകർ അംഗീകരിച്ചതാണ്. എന്താണ് പ്രേക്ഷകർക്ക് ആവശ്യം അതിന്റെ ഇരട്ടി നടൻ എന്ന നിലയിൽ പൃഥ്വി നൽകുന്നുണ്ട്. എന്നാൽ ഇനി അറിയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകനെയാണ്. പ്രേക്ഷകരെ പോലെ മലയാള സിനിമ ലോകവും ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.

മൾട്ടിസ്റ്റാർ ചിത്രമാണ് ലൂസിഫർ. മോഹൻലാലിനോടൊപ്പം ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, എന്നിവരും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൂസിഫറിനെ കുറിച്ചും തങ്ങളുടെ കഥാപാത്രത്തെ കുറിച്ചും താരങ്ങൾ ചെറിയ സൂചന നൽകിയിരുന്നു. ഇപ്പോഴിത ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ തുറന്ന് പറയുകയാണ്. ലൂസിഫറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

ജതിൻ രാംദാസ്
മാർച്ച് 29 നാണ് ചിത്രം റിലീസിനെക്തുന്നത്. ജതിൻ രാംദാസ് എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കാഥാപാത്രത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ടെവിനോ തന്നെയാണ് ചിത്രത്തെ കുറിച്ചും അതിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ കുറിച്ചും പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്ത് വന്നിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. വെളള വസ്ത്രത്തിൽ കട്ട കലിപ്പിൽ കാറിലൂടെ പുറത്തേയ്ക്ക് നോക്കുന്ന ടൊവിനോയുടെ ചിത്രമാണ് പോസ്റ്ററിൽ.

പ്രതീക്ഷീക്കാത്ത കഥാപാത്രം
ലൂസിഫറിൽ ഒരിക്കൽ പോലും താൻ ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷമാണ് അതിലൊരു റോൾ തനിയ്ക്ക് ലഭിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ആ കഥാപാത്രത്തെ ഏറ്റെടുത്തത്. ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ടൊവിനോ പറഞ്ഞു.

ചെറിയ റോൾ
ചെറുതാണെങ്കിലും ചിത്രത്തിൽ വളരെ പ്രധാന്യമുളള കഥാപാത്രമാണ് ജതിൻ. പഥ്വിയുടെ സംവിധാനത്തിൽ ലാലേട്ടൻ നായകനായി എത്തുന്നത് അതീവ രസകരമായ കോമ്പോയാണ്. ഡബ്ബ് ചെയ്ത ഭാഗങ്ങൾ കണ്ടപ്പോഴും ചിത്രത്തെ കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞപ്പോഴും സിനിമയെ കുറിച്ച് പോസിറ്റീവായ പ്രതീക്ഷയാണ് തനിയ്ക്ക് ഉള്ളതെന്ന് ടൊവിനോ പറയുന്നു. കൂടാതെ ചിത്രം പ്രേക്ഷകർക്ക് നല്ലൊരു എന്റർടൈൻമെന്റ് ആകുമെന്ന് തനിയ്ക്ക് നല്ല പ്രതീക്ഷയുണ്ടെന്നുള്ള പ്രതീക്ഷയും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ സഹോദരൻ?
ചിത്രത്തിൽ രാഷ്ട്രീയക്കാരനായിട്ടാണ് ലാലേട്ടൻ എത്തുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ടൊവിനോയും ഒരു രാഷ്ട്രീയക്കാരന്റെ ഗെറ്റപ്പിലാണ്. എന്നാൽ ലാലേട്ടന്റെ സഹോദരനായിട്ടാണോ ടൊവിനോ എത്തുന്നതെന്നുള്ള സംശയങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ജതിൻ രാംദാസും, സ്റ്റീഫൻ നെടുമ്പടിയും ഇരു മതവിഭാഗത്തിൽപ്പെടുന്നവരാണ്. അതിനാൽ തന്നെ സഹോദരങ്ങളാകാനുള്ള ചാൻസ് വളരെ കുറവാണ്. എന്നാൽ ടൊവിനോ പ്രധാന വില്ലൻ കഥാപാത്രമായ വിവേക് ഒബ്റോയിയുടെ സഹോദരനായിട്ടാണത്രേ എത്തുന്നത്. ചിത്രത്തിൽ ലാലേട്ടന്റെ മുഖ്യ എതിരാളിയായിട്ടാണ് വിവേക് ഒബ്റോയ് എത്തുന്നത്.


Click it and Unblock the Notifications