ബോക്‌സ് ഓഫീസില്‍ ഒന്നാമന്‍ സ്റ്റീഫന്‍ നെടുമ്പളളി തന്നെ!അമ്പതാം ദിവസത്തിലേക്ക് മുന്നേറുന്ന ലൂസിഫര്‍!

By Prashant V R

Recommended Video

ലൂസിഫറിന്റെ ചരിത്ര നേട്ടം തുടരുന്നു | filmibeat Malayalam

മോഹന്‍ലാലിന്റെ ലൂസിഫര്‍ ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി തുടരുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് മാറിയിരിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

സ്റ്റീഫന്‍ നെടുമ്പളളിയായുളള മോഹന്‍ലാലിന്റെ പ്രകടനം തന്നെയായിരുന്നു ലൂസിഫറില്‍ ശ്രദ്ധേയമായി മാറിയിരുന്നത്. ലാലേട്ടനെ ആരാധകര്‍ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വി സിനിമ അണിയിച്ചൊരുക്കിയിരുന്നു. മാര്‍ച്ച് 28ന് അവധിക്കാലത്തിന്റെ തുടക്കത്തിലായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. ഇതും ചിത്രത്തിന് ഏറെ ഗുണകരമായി മാറിയിരുന്നു. ഇപ്പോഴിതാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ സിനിമ 50ാം ദിവസത്തിലേക്കും എത്തുകയാണ്.

ലൂസിഫറിന്റെ ജൈത്രയാത്ര

ലൂസിഫറിന്റെ ജൈത്രയാത്ര

മോഹന്‍ലാലിനെ നായനാക്കിയുളള പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലായിരുന്നു ലൂസിഫര്‍ ആദ്യമേ സ്വീകാര്യത നേടിയിരുന്നത്. ഒരു ശരാശരി ചിത്രം പ്രതീക്ഷിച്ചു പോയവര്‍ക്ക് ഞെട്ടലുണ്ടാക്കിയ ചിത്രമായി മാറിയിരുന്നു ലൂസിഫര്‍. അമിത പ്രതീക്ഷകള്‍ ഇല്ലാതെ കാണാനെത്തിയവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചു. ആദ്യ ദിനങ്ങളില്‍ ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചു കണ്ട സിനിമ പിന്നീട് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

50ാം ദിവസത്തിലേക്ക്

50ാം ദിവസത്തിലേക്ക്

മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തെറിഞ്ഞ് മുന്നേറിയ സിനിമ 50ാം ദിവസത്തിലേക്ക് മുന്നേറുകയാണ്. ലൂസിഫറിന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ച് അണിയറക്കാര്‍ ഈ വിവരം അറിയിച്ചിരുന്നു. മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്,പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. ലോകമെമ്പാടുമായി റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും ലൂസിഫര്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍

ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ ലൂസിഫര്‍ മറികടന്നിരുന്നു. പുലിമുരുകന് ശേഷമുളള മോഹന്‍ലാലിന്റെ വമ്പന്‍ വിജയങ്ങളിലൊന്നായിട്ടാണ് സിനിമ മാറിയിരിക്കുന്നത്. ലോകമെമ്പാടുമായി 3000 ത്തിലധികം സ്‌ക്രീനുകളില്‍ സിനിമ റിലീസ് ചെയ്തത് ചിത്രത്തിന്റെ കളക്ഷന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കിയിരുന്നു.

200 കോടി ക്ലബിലേക്ക്

200 കോടി ക്ലബിലേക്ക്

150 കോടി ക്ലബില്‍ പുലിമുരുകനൊപ്പം എത്തിയ ലൂസിഫര്‍ നിലവില്‍ 200 കോടി ക്ലബിലേക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്. മലയാള സിനിമയെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ലൂസിഫറിന് സാധിക്കുമെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. മലയാള സിനിമയ്ക്ക് മുന്‍പ് അപ്രാപ്യമെന്ന് തോന്നിപ്പിച്ച 200 കോടി ക്ലബില്‍ ലൂസിഫറിന് അനായാസം എത്തിച്ചേരാനാകുമെന്നാണ് പലരും വിലയിരുത്തിയിരുന്നത്.

ലൂസിഫര്‍ രണ്ടാം ഭാഗം.

ലൂസിഫര്‍ രണ്ടാം ഭാഗം

ലൂസിഫര്‍ രണ്ടാം ഭാഗം

സ്റ്റീഫന്‍ നെടുമ്പളളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ എല്ലാവരും നെഞ്ചിലേറ്റിയതോടെ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി വേണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. മോഹന്‍ലാലിന്ററെതായി മുന്‍പിറങ്ങിയ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു സ്റ്റീഫന്‍ നെടുമ്പളളിയുടെ പ്രകടനം. മാസും ക്ലാസും ചേര്‍ന്നുളള ഒരു പ്രകടനം തന്നെയായിരുന്നു ലൂസിഫറില്‍ സൂപ്പര്‍താരം കാഴ്ചവെച്ചിരുന്നത്. ലാലേട്ടനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ലൂസിഫറില്‍ കാഴ്ചവെച്ചു.

പോസ്റ്റര്‍ കാണൂ

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനൊപ്പം എത്തിയ മിക്ക താരങ്ങളും ശ്രദ്ധേയ പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്,മഞ്ജു വാര്യര്‍,വിവേക് ഒബ്‌റോയി, സാനിയ അയ്യപ്പന്‍,പൃഥ്വിരാജ്,സായി കുമാര്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X