റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് പൃഥ്വിരാജിന്റെ മാസ്! ലൂസിഫറിന്റെ ട്രെയിലര്‍ കണ്ടവര്‍ 3 മില്യണ്‍!

മാര്‍ച്ച് ഇരുപത്തിയെട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളക്കര. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ റിലീസിനെത്തുന്നത് മാര്‍ച്ച് 28 നാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ ഇതിനകം പ്രേക്ഷക പ്രീതി സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ എങ്ങും ലൂസിഫര്‍ മയമാണെന്ന് പറയാം.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ നിന്നുമായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ പുറത്ത് വന്നത്. പുറത്ത് വന്ന ഉടനെ വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മണിക്കൂറുകള്‍ കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ലൂസിഫറിന്റെ ട്രെയിലര്‍. ഇതിനകം 30 ലക്ഷത്തോളം വ്യൂസാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഇത്രയധികം പേര് കണ്ട ട്രെയിലര്‍ എന്ന പ്രത്യേകതയും ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

lucifer-movie

മികവുറ്റ ഫ്രെയിമുകളും അതിശയിക്കുന്ന സ്‌ക്രീന്‍ പ്രസന്‍സും പശ്ചാതല സംഗീതം തുടങ്ങി ട്രെയിലറിനെ കുറിച്ച് പറയാനുള്ളതെല്ലാം നല്ല അഭിപ്രായങ്ങളാണ്. പൃഥ്വിരാജിന്റെ സംവിധാന മികവിനും മോഹന്‍ലാലിന്റെ അഭിനയത്തിനുമാണ് ഏറ്റവുമധികം കൈയടി ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സവിശേഷപ്പെട്ട കഥാപാത്രമായിരിക്കും ലൂസിഫറിലുള്ളതെന്നാണ് സൂചന.

പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം ആഗോളതലത്തില്‍ 1500 ഓളം സ്‌ക്രീനുകളിലാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. കേരളമൊട്ടാകെ രാവിലെ 7 മണിക്കാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. നൂറിലധികം ഫാന്‍സ് ഷോകളാണ് ഇതിനകം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍കൂട്ടിയുള്ള ബുക്കിംഗെല്ലാം തകൃതിയായി നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X