ആക്ഷനിലും ഗെറ്റപ്പിലും ആവേശമായി സ്റ്റീഫന്‍ നെടുമ്പളളി! തരംഗമായി ലൂസിഫര്‍ ട്രെയിലര്‍ മിക്‌സ്! കാണൂ

By Midhun Raj

പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലര്‍ത്തി മോഹന്‍ലാലിന്റെ ലൂസിഫര്‍ വിജയകരമായി മുന്നേറുകയാണ്. മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവ് എല്ലാവരും ആഘോഷമാക്കിയിരുന്നു. ലാലേട്ടന്റെ ഗംഭീര പ്രകടനം ലൂസിഫറില്‍ കാണാനായെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

വമ്പന്‍ റിലീസായി എത്തിയ ചിത്രം അധിക തിയ്യേറ്ററുകളിലും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ മേക്കിങ്ങിനും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ മോഹന്‍ലാല്‍ ആരാധകന്റെ സിനിമ തന്നെയാണ് ലൂസിഫറെന്ന് ചിത്രം കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ലൂസിഫറിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ മികസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ആവേശമായി സ്റ്റീഫന്‍ നെടുമ്പളളി

ആവേശമായി സ്റ്റീഫന്‍ നെടുമ്പളളി

ലൂസിഫറില്‍ ലാലേട്ടന്റെ മാസ് പ്രകടനം ഒരിക്കല്‍ കൂടി സാധിച്ചുവെന്നാണ് സിനിമ കണ്ടവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടിരുന്നത്. സ്റ്റീഫന്‍ നെടുമ്പളളിയെന്ന രാഷ്ട്രീയ നേതാവിന്റെ വേഷം സൂപ്പര്‍താരത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം തന്നെ ലൂസിഫറിലും ഉണ്ടായിരുന്നു. പഞ്ച് ഡയലോഗുകളും ലാലേട്ടന്റെ ആക്ഷന്‍ സ്വീക്വന്‍സുകളുമായിരുന്നു ലൂസിഫറില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. പഴയ വിന്റേജ് ലാലേട്ടനെ ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചുവെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇന്‍ഡസ്ട്രി ഹിറ്റിലേക്ക്

ഇന്‍ഡസ്ട്രി ഹിറ്റിലേക്ക്

ലൂസിഫറിനു മുന്‍പ് ലാലേട്ടന്റെ പുലിമുരുകന്‍ എന്ന ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. 150കോടിക്കടുത്ത് കളക്ഷനായിരുന്നു സിനിമ നേടിയിരുന്നത്. ലൂസിഫറിന്റെ ഗംഭീര വിജയത്തോടെ സിനിമ പുലിമുരുകനെ മറികടക്കുമെന്നാണ് ആരാധകര്‍ പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍നിന്നും വലിയ കളക്ഷന്‍ ലൂസിഫറിന് ലഭിക്കുമെന്നും അധിക പേരും പറയുന്നു. ലാലേട്ടന്റെ മുന്‍ചിത്രത്തില്‍നിന്നും വ്യത്യസ്തമായി ലൂസിഫറിനെക്കുറിച്ച് ആരും മോശം പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത

സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത

ലോകമെമ്പാടും 3000ത്തിലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ കേരളത്തില്‍ മാത്രം 400 സ്‌ക്രീനുകളിലാണ് എത്തിയിരുന്നത്. വലിയ റിലീസായി എത്തിയതും ചിത്രത്തിന്റെ കളക്ഷന് ഗുണകരമായിരുന്നു. മലയാളികള്‍ ഉളള അധിക രാജ്യങ്ങളിലും ലൂസിഫര്‍ ആദ്യ ദിനം തന്നെ റിലീസ് ചെയ്തിരുന്നു. എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

പുതിയ ട്രെയിലര്‍ മിക്‌സ്

പുതിയ ട്രെയിലര്‍ മിക്‌സ്

അതേസമയം ലൂസിഫര്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ മിക്‌സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയില്‍ ശ്രദ്ധേയമായ ഒരു ഗാനത്തിനൊപ്പം ട്രെയിലറിലെ രംഗങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ കുമ്പാരീസ് എന്ന പേരിലുളള പ്രൊമോ സോങ്ങിനൊപ്പമാണ് ട്രെയിലര്‍ മികസ് തയ്യാറാക്കിയിരിക്കുന്നത്. ലൂസിഫറിന്റെ പുതിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X