For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയും മല്ലികയും ചേര്‍ന്നതങ്ങ് നടത്തി, മോഹന്‍ലാല്‍ ഇനി പൃഥ്വിയുടെ നായകന്‍, ചിത്രങ്ങള്‍ കാണാം!

  |

  വൈവിധ്യമാര്‍ന്ന ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് ഇതാദ്യമായി സംവിധായകനാവുകയാണ്. തിരക്കഥയിലെ കഥാപാത്രം പോലെ ഓണ്‍സ്‌ക്രീന്‍ സംവിധാനമല്ല മറിച്ച് ലൂസിഫര്‍ എന്ന സിനിമയെ നയിക്കുന്നത് ഈ താരമാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമൊക്കെ പൂജയില്‍ പങ്കെടുത്തിരുന്നു. പൂജയ്ക്കിടയിലെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

  മമ്മൂട്ടിയെ മാത്രമല്ല വില്ലന്‍ സിനിമയുടെ കലക്ഷനെ പോലും വെട്ടിയില്ല, കലക്ഷനില്‍ കാലിടറി നീരാളി?

  ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം(ജൂലൈ18) സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒടിയന് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും നായികാനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്‌റോയി തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പേളി മാണി പാടിയപ്പോള്‍ സംഭവിച്ചത്? ഇതിലും മികച്ച പണി ഇനി കിട്ടാനില്ല! വീഡിയോ ഉണ്ട് കേട്ടോ!

  ലൂസിഫറിന്റെ പൂജ

  ലൂസിഫറിന്റെ പൂജ

  സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ലൂസിഫറിന്റെ പൂജാ ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെയാണ് നടന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് പൃഥ്വിയുടെ ചുവടുമാറ്റത്തെ ആശീര്‍വദിക്കാന്‍ എത്തിയത്. സിനിമയിലെത്തിയ നാളുകളില്‍ തന്നെ ഈ താരം സംവിധാനത്തിലുള്ള താല്‍പര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അഭിനയം മാത്രമല്ല ആലാപനവും എഴുത്തും തനിക്ക് വഴങ്ങുമെന്ന് ഈ താരപുത്രന്‍ നേരത്തെ തന്നെ തെളിയിച്ചിരുന്നു.

  മല്ലികയും സുപ്രിയയും

  മല്ലികയും സുപ്രിയയും

  കുട്ടിക്കാനത്ത് വെച്ച് നടന്ന ചടങ്ങില്‍ അണിയറപ്രവര്‍ത്തകരെക്കൂടാതെ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ജീവിതത്തില്‍ താന്‍ വളരെയധികം ബഹുമാനിക്കുന്ന അമ്മയെ താരം സുപ്രധാനമായ എല്ലാ ചടങ്ങിലും പങ്കെടുപ്പിക്കാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണ നല്‍കി ഒപ്പമുള്ള സുപ്രിയയായിരുന്നു ചടങ്ങില്‍ നിറഞ്ഞുനിന്നത്. പൂജയ്ക്കിടയിലെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു.

  സംവിധാനം പൃഥ്വിരാജ്

  സംവിധാനം പൃഥ്വിരാജ്

  അഭിനയം മാത്രമല്ല മറ്റ് മേഖലകളിലും മികവ് തെളിയിച്ചാണ് പൃഥ്വിരാജ് മുന്നേറുന്നത്. സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചതിന് പിന്നാലെയാണ് സോണി പിക്‌ചേഴ്‌സുമായി താരം കൈകോര്‍ത്തത്. നയന്‍ എന്ന സയന്റിഫിക് ത്രില്ലറിലൂടെ സോണി പിക്‌ചേഴ്‌സ് മലയാള സിനിമയിലേക്കെത്തുകയാണ്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് പൃഥ്വി തന്നെ അറിയിച്ചിരുന്നു. ഈ തിരക്കില്‍ നിന്നും മുക്തനായതിന് പിന്നാലെയാണ് സംവിധായകന്റെ കുപ്പായമണിയാന്‍ താരമെത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത.

  വില്ലനായി വിവേക് ഒബ്‌റോയി

  വില്ലനായി വിവേക് ഒബ്‌റോയി

  മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ മാത്രമല്ല ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിന്റെ വില്ലനായെത്തുന്നത് വിവേക് ഒബ്‌റോയിയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയത്. തല അജിത്ത് നായകനായെത്തിയ വിവേഗത്തിലൂടെ അദ്ദേഹം തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. മോഹന്‍ലാലും വിവേകും നേരത്തെ കമ്പനിയില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

  മഞ്ജു വാര്യര്‍ നായികയാവുന്നു

  മഞ്ജു വാര്യര്‍ നായികയാവുന്നു

  മോഹന്‍ലാലിന്റെ മികച്ച ഓണ്‍സ്‌ക്രീന്‍ നായികമാരിലൊരാളായ മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. റിലീസാവാനിരിക്കുന്ന ഒടിയനിലും ഇരുവരും ഒരുമിച്ചെത്തുന്നുണ്ട്. ഈ ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  മകളായി സാനിയ ഇയ്യപ്പന്‍

  മകളായി സാനിയ ഇയ്യപ്പന്‍

  മോഹന്‍ലാലിന്റെ മകളായി ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍ എത്തിയേക്കുമെന്നുള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ക്വീന്‍ എന്ന സിനിമയിലെ ചിന്നുവിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ താരം സോഷ്യല്‍ മീഡിയയുടെ സ്വന്തം താരമാണ്. എന്നാല്‍ താരം ഈ സിനിമയില്‍ അഭിനയിക്കുന്നുവെന്ന കാര്യത്തിന് ഇതുവരെ ഔദ്യോഗികസ്ഥിരീകരണം ലഭിച്ചിട്ടില്ല.

  കൂടുതല്‍ ചിത്രങ്ങള്‍ക്ക്

  ലൂസിഫര്‍ പൂജാചിത്രങ്ങള്‍ കാണാം

  English summary
  Prithviraj’s Lucifer's Pooja held in Kuttikkanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X