»   » പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം, ഇനിയും നീളും, ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും!!

പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം, ഇനിയും നീളും, ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും!!

Posted By: Sanviya
Subscribe to Filmibeat Malayalam


2016 അവസാനത്തോടെ ഒത്തിരി വമ്പന്‍ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങള്‍ നടന്നു. അതിലൊന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍. പ്രഖ്യാപനം മുതല്‍ ചിത്രം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടി. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ലൂസിഫര്‍ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്.

എന്നാല്‍ ചിത്രം ഉപേക്ഷിച്ചതായി അടുത്തിടെ ചില വാര്‍ത്തകള്‍ വന്നിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ സ്വപ്‌ന പദ്ധതി എന്ന നിലയില്‍ കാണുന്ന ഒരു ചിത്രമാണ് ലൂസിഫര്‍. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചിരുന്നു.


mohanlal-prithviraj-lucifer-postponed-to-2018

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഇനിയും നീളുമെന്നാണ് അറിയുന്നത്. 2018 ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുതിയ വിവരം. കരാറില്‍ ഒപ്പിട്ട ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാലും പൃഥ്വിരാജും. വമ്പന്‍ പ്രോജക്ടായ രണ്ടാമൂഴം ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍.


അതേ സമയം, റോഷ്‌നി ദിനകറിന്റെ മൈ സ്റ്റോറി, വിമാനം, ടിയാന്‍, കര്‍ണ്ണന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. മൈ സ്റ്റോറിയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ജെയ് കെ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം എസ്ര നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Lucifer Postponed To 2018.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam