3 ഭാഷകളില്‍ 1500 ഷോ! റിലീസ് ദിവസം മിന്നിക്കാന്‍ പൃഥ്വിരാജും മോഹന്‍ലാലും! ലൂസിഫറിന് ബിഗ് റിലീസ്!!

Recommended Video

ബിഗ് റിലീസുമായി ലൂസിഫർ വരുന്നു | filmibeat Malayalam

നടനവിസ്മയം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി ഫേസ്ബുക്ക് ലൈവിലെത്തുമെന്ന് ഇന്നലെ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ വൈകുന്നേരം നാലരയ്ക്ക് ശേഷം മോഹന്‍ലാല്‍ ലൈവില്‍ വന്നു. എന്തായിരിക്കും ആ സര്‍പ്രൈസ് എന്ന് കരുതിയവര്‍ക്ക് മുന്നില്‍ ഒരു മെഗാലൈവ് അവതരിപ്പിച്ച് മോഹന്‍ലാല്‍ കൈയടി വാങ്ങിയിരിക്കുകയാണ്.

പൃഥ്വിരാജ്, സൂര്യ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, സുചിത്ര എന്നിവരായിരുന്നു ലൈവിലെത്തിയത്. മോഹന്‍ലാലിനെ കുറിച്ചും വരാനിരിക്കുന്ന ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചുമൊക്കെ വിശേഷങ്ങളായിരുന്നു താരങ്ങള്‍ പറഞ്ഞത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ലൂസിഫറിന്റെ വമ്പന്‍ റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത്.

 ലൂസിഫറിന്റെ സെന്‍സറിംഗ്

ലൂസിഫറിന്റെ സെന്‍സറിംഗ്

ഇന്ന് തിരുവനന്തപുരത്ത് നിന്നുമാണ് ലൂസിഫറിന്റെ സെന്‍സറിംഗ് നടക്കുന്നത്. അതിന് വേണ്ടിയുള്ള യാത്രയ്ക്കിടെയായിരുന്നു ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ലൈവിലെത്തിയത്. അതേ സമയം ലൂസിഫര്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരുമിച്ചാണ് റിലീസ് ചെയ്യുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 1500 ല്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് ലൂസിഫര്‍ എത്തുമെന്നും ആന്റണി വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ ഓണ്‍ലൈനിലും അല്ലാതെയും വമ്പന്‍ രീതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

 ഈ മാസം തിയറ്ററുകളിലേക്ക്!!

ഈ മാസം തിയറ്ററുകളിലേക്ക്!!

ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൡ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്ന് ലൂസിഫറാണ്. മാര്‍ച്ച് 28 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്നു എന്നുള്ളതാണ് ശ്രദ്ധേയം. മറ്റൊന്ന് മോഹന്‍ലാല്‍ നായകനാവുന്നു എന്നുള്ളതാണ്. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും സിനിമകള്‍ വന്‍ പ്രചാരത്തോടെയാണ് കേരളത്തില്‍ റിലീസിനെത്തുന്നത്. ഇവര്‍ക്കൊപ്പം ടൊവിനോയുടെ ആരാധകരും ആവേശത്തിലാണ്. മൂന്ന് പേരും ഒന്നിച്ചെത്തുന്ന സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്.

 ഫാന്‍സ് ഷോ റെഡി

ഫാന്‍സ് ഷോ റെഡി

റിലീസിനെത്തുന്ന സിനിമകള്‍ക്ക് ആദ്യ ദിവസം തന്നെ ഫാന്‍സ് ഷോ ഏര്‍പ്പെടുത്തറുണ്ട്. വെളുപ്പിന് മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. കൊട്ടും കുരവയും ആര്‍പ്പു വിളികളുമായിട്ടാണ് ആരാധകര്‍ സിനിമയുടെ റിലീസിന് എത്താറുള്ളത്. ഇപ്പോള്‍ ലൂസിഫറിനും വലിയ രീതിയിലുള്ള ഫാന്‍സ് ഷോ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളമൊട്ടാകെ രാവിലെ 7 മണിക്കാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. നൂറിലധികം ഫാന്‍സ് ഷോകളാണ് ഇതിനകം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. അത് മാത്രമല്ല കേരളക്കരയില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ മൂന്ന് താരങ്ങളുടെ ഫാന്‍സ് ഷോ ലൂസിഫറിന് ഉണ്ടാവും.

 മൂന്ന് താരങ്ങളുടെ ഫാന്‍സ് ഷോ

മൂന്ന് താരങ്ങളുടെ ഫാന്‍സ് ഷോ

റിലീസിനോടനുബന്ധിച്ചാണ് ലൂസിഫറില്‍ മൂന്ന് നടന്മാരുടെ ഫാന്‍സ് ഷോ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ലൂസിഫര്‍ എത്തിക്കുന്നതെന്ന കാര്യം ഇതോടെ വ്യക്തമായി. മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമേ ടൊവിനോ തോമസിന്റെ ആരാധകര്‍ക്കുമാണ് ലൂസിഫറിലൂടെ ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരരാജാവായി മോഹന്‍ലാല്‍ വാഴുമ്പോള്‍ യുവതാരങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ടൊവിനോ തോമസും പൃഥ്വിരാജും. ഓരോ സിനിമകള്‍ ഇറങ്ങുമ്പോഴും ആരാധക പിന്‍ബലം കൂട്ടികൊണ്ടിരിക്കുന്ന താരങ്ങളാണ് മൂവരും.

 താരസമ്പന്നമായ സിനിമ

താരസമ്പന്നമായ സിനിമ

കഴിഞ്ഞ ഇരുപത്തിയാറ് ദിവസമായി ലൂസിഫറില്‍ നിന്നും താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍ പ്രിയദര്‍ശനി രാംദാസ് ആവുമ്പോള്‍ സഹോദരന്‍ ജതിന്‍ രാംദാസ് ആയിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. മഞ്ജുവിന്റെ മകളായി ജാന്‍വി എന്ന വേഷത്തില്‍ സാനിയ അയ്യപ്പനെത്തുന്നു. ഇന്ദ്രജിത്ത് ഗോവര്‍ധനായും ഫാസില്‍ ഫാദര്‍ നെടുമ്പള്ളിയുമാവുന്നു. നൈല ഉഷ അരുന്ധതി, കലാഭവന്‍ ഷാജോണ്‍ അലോഷി ജോസഫ് ആവുമ്പോള്‍ സായ് കുമാര്‍ മഹേഷ് വര്‍മ്മ എന്ന റോളിലെത്തും. ഇത്തരത്തില്‍ ലൂസിഫറിലെ താരങ്ങളുടെ ചെറുതും വലുതുമായ ഒരുപാട് പോസ്റ്ററുകള്‍ പുറത്ത് വന്നു കഴിഞ്ഞു.

 ട്രെയിലറിന് വേണ്ടി കാത്തിരിപ്പ്

ട്രെയിലറിന് വേണ്ടി കാത്തിരിപ്പ്

ഉടന്‍ തന്നെ ലൂസിഫറില്‍ നിന്നും ട്രെയിലര്‍ പുറത്ത് വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 22 ന് ദുബായില്‍ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത്. ഇതിന് വേണ്ടി മോഹന്‍ലാലും ടൊവിനോ തോമസും പൃഥ്വിരാജുമെല്ലാം ദുബായിലേക്ക് പോവും. ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് ലൂസിഫറിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X